ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലി നായകനാകുന്ന ചെമ്പരത്തിപ്പൂ എന്ന ചിത്രത്തിന്റെ ട്രെയിലർ ഇന്ന് വൈകിട്ട് 6.30 ന് മലയാളത്തിന്റെ നടനവിസ്മയം ലാലേട്ടൻ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. നവാഗതനായ അരുണ്‍ വൈഗയാണ് ചിത്രം ഒരുക്കുന്നത്. 23 വയസ് പ്രായമുള്ള ഒരു യുവാവിന്റെ ഇപ്പോഴത്തെ ജീവിതവും അയാളുടെ പ്ലസ്ടു കാലഘട്ടത്തിലെ സ്‌കൂൾ ജീവിതവുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഒരു സിനിമ സംവിധാനം ചെയ്യാനാഗ്രഹിക്കുന്ന വിനോദ് എന്ന കലാകാരന്റെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതും തുടർന്ന് ഇവർ തമ്മിലുള്ള പ്രണയവും പ്ലസ് ടു സമയത്തെ പ്രണയവുമാണ് ഇതിവൃത്തം.
പ്രണയം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിലെ നായികമാർ അലമാര ഫെയിം അതിഥിരവിയും പുതുമുഖം പാര്‍വ്വതി അരുണുമാണ്. അജു വർഗീസ്, ധർമ്മജൻ ബോർഗാട്ടി, വിശാഖ് നായർ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജീൻ പോൾ ഒരുക്കിയ ഹണി ബീ 2.5 ന് ശേഷം അസ്‌കർ അലി നായകാനായെത്തുന്ന ചിത്രമാണ് ‘ചെമ്പരത്തിപ്പൂ’. ഡ്രീംസ് സ്‌ക്രീൻസിന്റെ ബാനറിൽ ഭുവനേന്ദ്രൻ, ബോസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. സന്തോഷ് അണിമ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം രാകേഷ് എആർ ആണ്. മാക്‌സ് ലാബ് ആണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.