നവാഗതനായ അരുൺ വൈഗ രചനയും സംവിധാനം ചെയ്ത റൊമാന്റിക് കോമഡി എന്റെർറ്റൈനെർ ആണ് ചെമ്പരത്തി പൂവ്. ആസിഫ് അലിയുടെ അനുജനും ഹണി ബീ 2.5 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ഈ വര്ഷം അരങ്ങേറ്റം കുറിച്ച നായകനുമായ അസ്‌കർ അലിയാണ് ചെമ്പരത്തി പൂവിലെ നായകൻ.
അദിതി രവി, പാർവതി അരുൺ എന്നിവർ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന്റെ മനോഹരമായ പോസ്റ്ററുകൾ ആദ്യം മുതൽ ജനശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രങ്ങളുടെ കാരക്റ്റർ ഇൻട്രോ പോസ്റ്ററുകളും സിനിമ പ്രേമികളുടെ ശ്രദ്ധ ആകർഷിക്കുന്നു.
അജു വർഗീസ് അവതരിപ്പിക്കുന്ന മത്തായി എന്ന കഥാപാത്രത്തിന്റെയും അതുപോലെ തന്നെ ധർമജൻ അവതരിപ്പിക്കുന്ന അടിപൊളി രതീഷ് എന്ന കഥാപാത്രത്തിന്റെയും പോസ്റ്ററുകൾ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
ചങ്കു പറിച്ചു കയ്യിൽ കൊടുത്താലും എന്ന പോസ്റ്റർ ക്യാപ്ഷൻ യുവാക്കളുടെ ശ്രദ്ധ വളരെയേറെ ഈ ചിത്രത്തിന് നേടി കൊടുക്കുന്നുണ്ട് എന്ന് നിസംശ്ശയം പറയാൻ സാധിക്കും. ഡ്രീം സ്ക്രീൻസിന്റെ ബാനറിൽ ഭുവനേന്ദ്രൻ, സക്കറിയ എന്നിവർ നിർമ്മിച്ച ഈ ചിത്രത്തിലെ ഒരു ഗാനവും റിലീസ് ചെയ്തിരുന്നു.
പ്രേക്ഷകർ മികച്ച അഭിപ്രായം പങ്കു വെക്കുന്ന ഈ ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസനും ഇതിനു സംഗീതം നൽകിയത് രാകേഷ് ആറുമാണ്. സന്തോഷ് അനിമ ഛായാഗ്രഹണം നിരവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഒരു യുവാവിന്റെ ജീവിതത്തിൽ രണ്ടു പെൺകുട്ടികൾ കടന്നു വരുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് ആവിഷ്കരിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.