അസ്‌കർ അലി നായകനായ ‘ചെമ്പരത്തിപ്പൂ’ ഇന്ന് റിലീസ് നവാഗതനായ അരുൺ വൈഗ സംവിധാനം ചെയ്‌തിരിക്കുന്ന ഈ ചിത്രത്തിന് ‘ U ‘ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. കേരളത്തിൽ ആകമാനം 120 സ്‌ക്രീനുകളിലോളം ചിത്രം റിലീസ് ചെയ്യും. സൂപ്പർ സ്റ്റാർ മോഹൻലാൽ കൂടി ഉടമസ്ഥത വഹിക്കുന്ന മാക്‌സ് ലാബ് എന്റർടെയിൻമെന്റ് ആണ് ‘ചെമ്പരത്തിപ്പൂ’വിൻ്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.
23 വയസ് പ്രായമുള്ള ഒരു യുവാവിന്റെ ഇപ്പോഴത്തെ ജീവിതവും അയാളുടെ പ്ലസ്ടു കാലഘട്ടത്തിലെ സ്‌കൂൾ ജീവിതവുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരു സിനിമ സംവിധാനം ചെയ്യാനാഗ്രഹിക്കുന്ന വിനോദ് എന്ന കലാകാരന്റെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതും തുടർന്ന് ഇവർ തമ്മിലുള്ള പ്രണയവും പ്ലസ് ടു സമയത്തെ പ്രണയവുമാണ് ഇതിവൃത്തം.
അതിഥി രവിയും പാർവതി അരുണുമാണ് ചിത്രത്തിലെ നായികമാർ. അജു വർഗീസ്, വിശാഖ് നായർ, ധർമജൻ, കോട്ടയം പ്രദീപ്, സുധീർ കരമന , സുനിൽ സുഗത, വിജിലേഷ് തുടങ്ങിയവർ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നു. രാകേഷ് എ.ആര്‍ സംഗീതം ഒരുക്കുന്നു.
പുലിമുരുകന്‍ ,രാമലീല തുടങ്ങിയ വമ്പന്‍ ചിത്രങ്ങള്‍ക്ക് ശേഷം നോബിള്‍ ജേക്കബ് പ്രൊഡക്ഷന്‍ കണ്ട്രോളറായി എത്തുന്ന സിനിമ കൂടിയാണ് ചെമ്പരത്തിപ്പൂ. സന്തോഷ് അണിമയാണ് ഛായാഗ്രഹകന്‍. ‘ചെമ്പരത്തിപ്പൂ’വിന്റെ ട്രെയിലറും പോസ്റ്ററുകളും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ മേക്കിങ് വീഡിയോ കഴിഞ്ഞദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.