നവാഗതനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സ്വാതന്ത്രം അർദ്ധരാത്രിയിൽ ഈസ്റ്റർ റിലീസ് ആയി കഴിഞ്ഞ ദിവസം ആണ് പുറത്തിറങ്ങിയത്. ചിത്രം വമ്പൻ പ്രതികരണങ്ങൾ ആണ് നേടിക്കൊണ്ടിരിക്കുന്നത്. വ്യത്യസ്തമായ മെക്കിങ്ങും കഥാപാത്രങ്ങളുടെ അവതരണത്താലും ശ്രദ്ധ നേടിയ ചിത്രം വിനായകൻ, ചെമ്പൻ വിനോദ് തുടങ്ങിയവർക്ക് വലിയ കയ്യടികൾ ആണ് നേടി കൊടുക്കുന്നത്. കമ്മട്ടിപ്പാടത്തിനു ശേഷം സൈമൺ എന്ന ശക്തമായ വേഷത്തിൽ വിനായകൻ എത്തുന്ന ചിത്രത്തിൽ, സഹതടവുകാരനായ മോഷ്ടാവായി എത്തുന്നത് ചെമ്പൻ വിനോദ് ആണ്. ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തിൽ അപ്രതീക്ഷിതമായി ഒരു പ്രശനം നടക്കുന്നതും തുടർന്ന് ജയിലിൽ എത്തുന്നതുമായ സൈമൺ ഓരോ സീനുകളിലും, തന്റെ മാസ്സ് രംഗങ്ങളിലും കയ്യടി നേടുന്നുണ്ട്. താരതമ്യേന ഹാസ്യാത്മകമായി ഒരുക്കിയ കഥാപാത്രമാണ് ചെമ്പൻ വിനോദ് അവതരിപ്പിച്ച മോഷ്ടാവിന്റെ കഥാപാത്രം. ചെമ്പൻ വിനോദിന്റെ വളരെ മികച്ച തിരിച്ചു വരവ് ആയിരുന്നു ചിത്രത്തിൽ. വിനായകന്റെ കഥാപാത്രത്തിന്റേത് പോലെ തന്നെ ചെമ്പൻ വിനോദിന്റെ കഥാപാത്രവും ഓരോ സീനുകളിലും കയ്യടി നേടിയാണ് മുന്നോട്ട് പോകുന്നത്.
ചെമ്പൻ വിനോദിനും വിനായകനും ആദ്യ രംഗങ്ങളിൽ തന്നെ കിട്ടിയ വമ്പൻ കയ്യടികൾ തന്നെ ഇരുവർക്കുമുള്ള ആരാധരെ കാണിക്കുന്ന ഒന്നായിരുന്നു. നായകനോടൊപ്പം തന്നെ തുല്യപ്രാധാന്യത്തോടെ ഒരുക്കിയ ഈ രണ്ടു കഥാപാത്രങ്ങളും ചിത്രത്തിന്റെ നട്ടെല്ല് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒന്നാണ്. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർക്ക് എന്നും ഓർത്തുവെക്കാവുന്നതും, ചെറു പുഞ്ചിരി സമ്മാനിക്കാവുന്നതുമായ അതി മനോഹരമായ പ്രകടനം ആണ് ചിത്രത്തിൽ ഇരുവരുടേതും. അങ്കമാലി ഡയറീസിലെ കുഞ്ഞൂട്ടി ആയി എത്തിയ ഷിനോജ് ഉം ചിത്രത്തിൽ ഗിരിജൻ എന്ന കഥാപാത്രമായി ഇവരോടൊപ്പം മികച്ച പ്രകടനം നടത്തി കയ്യടികൾ നേടുകയുണ്ടായി. ശനിയാഴ്ച പുറത്തിറങ്ങിയ ചിത്രം അതിഗംഭീരമായ അഭിപ്രായങ്ങൾ നേടി നിറഞ്ഞ സദസ്സിൽ കുതിപ്പ് തുടരുകയാണ്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.