തരികിട എന്ന പരിപാടിയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് സാബു മോൻ . ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ വിജയി കൂടിയായിരുന്നു ഇദ്ദേഹം. മലയാള സിനിമയിൽ ഒരുപാട് ശ്രദ്ധേയമായ വേഷങ്ങളും താരം കൈകാര്യം ചെയ്തിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലികെട്ട് എന്ന ചിത്രത്തിൽ സാബു പ്രതിനായകനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ജെല്ലിക്കെട്ട് സിനിമയെ കുറിച്ചുള്ള തന്റെ അനുഭവങ്ങൾ അടുത്തിടെ ഒരു അഭിമുഖത്തിൽ താരം തുറന്ന് പറയുകയുണ്ടായി. ജെല്ലികെട്ട് സിനിമയുടെ ചിത്രീകരണ വേളയിൽ തനിക്കും നായകൻ ആന്റണി പെപ്പേയ്ക്കും ഒരുപാട് പരിക്കുകൾ പറ്റിയിട്ടുണ്ടെന്ന് സാബു വെളിപ്പെടുത്തിയിരിക്കുകയാണ്.
ഷൂട്ടിങ്ങിനിടയിൽ ആശുപത്രിയിൽ ആയിരുന്നു എന്നും ജെല്ലികെട്ട് ഒരു അനുഭവം ആയിരുന്നു എന്നും താരം പറയുകയുണ്ടായി. ശരീരത്തിലെ സകല നാഡി ഞരമ്പുകളും ഇടികൊണ്ടും തെന്നിവീണും ഇഞ്ച പരുവമായിയെന്നും താരം വ്യക്തമാക്കി. കോളേജിൽ പഠിക്കുന്ന കാലം മുതലേ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയെ അറിയാമെന്നും സാബു അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി. തനിക്ക് പറ്റിയ എന്തെങ്കിലും നല്ല വേഷം ഉണ്ടെങ്കിൽ എന്തായാലും തന്നെ വിളിക്കുമെന്ന് ഉറപ്പ് ഉണ്ടായിരുന്നു എന്ന് സാബു പറയുകയുണ്ടായി. ജെല്ലിക്കെട്ടിലെ പ്രതിനായകനായി എടുത്താലോ എന്ന് സംവിധായകൻ ചോദിച്ചപ്പോൾ ചെമ്പൻ വിനോദ് ആ ഡാഷിനെ കൊണ്ട് ഇതൊന്നും താങ്ങില്ല എന്നാണ് പറഞ്ഞത്. ഈ കാര്യം ചെമ്പൻ വിനോദ് തന്നെ തന്നോട് പിന്നീട് ഒരിക്കൽ പറഞ്ഞ കാര്യമാണെന് സാബു തുറന്ന് പറയുകയുണ്ടായി. ഒരു ആക്ടർ എന്നത് ഒരു ടൂൾ ആണെന്നും നന്നായി ഉപയോഗിക്കാൻ അറിയുന്ന ആളുടെ കൈയിൽ തന്നെ എത്തണം എന്ന് സാബു വ്യക്തമാക്കി.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.