[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കമൽ ഹാസൻ ചിത്രത്തിൽ വില്ലനായി ചെമ്പൻ വിനോദ്; വമ്പൻ താരനിരയുമായി വിക്രം..!

തമിഴകത്തിന്റെ ഉലക നായകൻ കമൽ ഹാസൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് വിക്രം. മാസ്റ്ററിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മലയാളത്തിൽ നിന്ന് ഫഹദ് ഫാസിൽ, തമിഴിൽ നിന്ന് മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രത്തിലെ വില്ലനായി എത്തുന്നത് മറ്റൊരു മലയാളി നടൻ ആയ ചെമ്പൻ വിനോദ് ജോസ് ആണ്. ചെമ്പൻ വിനോദിന് പുറമെ കാളിദാസ് ജയറാം, നരെയ്ൻ എന്നിവരും ഈ ചിത്രത്തിലഭിനയിക്കുന്ന മലയാളി താരങ്ങളാണ്. അഭിനേതാക്കള്‍ മാത്രമല്ല, വിക്രമിന്റെ ഛായാഗ്രാഹകനും ഒരു മലയാളിയാണ്. ജെല്ലിക്കെട്ട്, അങ്കമാലി ഡയറീസ് തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിക്കുകയും അതുപോലെ ദേശീയ അവാർഡ് നേടുകയും ചെയ്ത ഗിരീഷ് ഗംഗാധരൻ ആണ് ആ ക്യാമറാമാൻ. ചെമ്പൻ വിനോദ് പ്രധാന വേഷങ്ങളിൽ എത്തുന്ന ഒട്ടേറെ മലയാള ചിത്രങ്ങളും ഇപ്പോൾ ഒരുങ്ങുന്നുണ്ട്.

അദ്ദേഹം തന്നെ രചന നിർവഹിച്ച ഭീമന്റെ വഴിയാണ് ഇനി പുറത്തു വരാനുള്ള പ്രധാന ചിത്രം. കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. ആഷിക് അബു, റിമാ കല്ലിങ്കല്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഷ്‌റഫ് ഹംസയാണ്. ഗിരീഷ് ഗംഗാധരന്‍ തന്നെയാണ് ഭീമന്റെ വഴിക്കും ക്യാമറ ചലിപ്പിച്ചിരിക്കുന്നതു. ഖാലിദ് റഹ്മാന്റെ തല്ലുമാല എന്ന ചിത്രത്തിലും ചെമ്പന്‍ വിനോദ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ടോവിനോ തോമസ് നായക വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് കല്യാണി പ്രിയദർശൻ ആണ്. ആഷിക് ഉസ്മാൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.