തമിഴകത്തിന്റെ ഉലക നായകൻ കമൽ ഹാസൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് വിക്രം. മാസ്റ്ററിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മലയാളത്തിൽ നിന്ന് ഫഹദ് ഫാസിൽ, തമിഴിൽ നിന്ന് മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രത്തിലെ വില്ലനായി എത്തുന്നത് മറ്റൊരു മലയാളി നടൻ ആയ ചെമ്പൻ വിനോദ് ജോസ് ആണ്. ചെമ്പൻ വിനോദിന് പുറമെ കാളിദാസ് ജയറാം, നരെയ്ൻ എന്നിവരും ഈ ചിത്രത്തിലഭിനയിക്കുന്ന മലയാളി താരങ്ങളാണ്. അഭിനേതാക്കള്‍ മാത്രമല്ല, വിക്രമിന്റെ ഛായാഗ്രാഹകനും ഒരു മലയാളിയാണ്. ജെല്ലിക്കെട്ട്, അങ്കമാലി ഡയറീസ് തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിക്കുകയും അതുപോലെ ദേശീയ അവാർഡ് നേടുകയും ചെയ്ത ഗിരീഷ് ഗംഗാധരൻ ആണ് ആ ക്യാമറാമാൻ. ചെമ്പൻ വിനോദ് പ്രധാന വേഷങ്ങളിൽ എത്തുന്ന ഒട്ടേറെ മലയാള ചിത്രങ്ങളും ഇപ്പോൾ ഒരുങ്ങുന്നുണ്ട്.
അദ്ദേഹം തന്നെ രചന നിർവഹിച്ച ഭീമന്റെ വഴിയാണ് ഇനി പുറത്തു വരാനുള്ള പ്രധാന ചിത്രം. കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. ആഷിക് അബു, റിമാ കല്ലിങ്കല്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഷ്‌റഫ് ഹംസയാണ്. ഗിരീഷ് ഗംഗാധരന്‍ തന്നെയാണ് ഭീമന്റെ വഴിക്കും ക്യാമറ ചലിപ്പിച്ചിരിക്കുന്നതു. ഖാലിദ് റഹ്മാന്റെ തല്ലുമാല എന്ന ചിത്രത്തിലും ചെമ്പന്‍ വിനോദ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ടോവിനോ തോമസ് നായക വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് കല്യാണി പ്രിയദർശൻ ആണ്. ആഷിക് ഉസ്മാൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.