സാനി യാസ് എന്ന കലാകാരൻ ഇതിനോടകം സോഷ്യൽ മീഡിയയിൽ തന്റെ പോസ്റ്റർ ഡിസൈനിങ് പ്രതിഭ കൊണ്ട് ഏറെ പ്രശസ്തനാണ്. മലയാള സിനിമയിലെ താരങ്ങളെ പല പ്രശസ്ത വ്യക്തിത്വങ്ങളുടെ രൂപത്തിൽ സാനി യാസ് ഡിസൈൻ ചെയ്‌ത് ആ പോസ്റ്ററുകൾ പുറത്തു എത്തുമ്പോൾ ആ വേഷത്തിൽ ആ താരങ്ങളെ വെള്ളിത്തിരയിൽ കാണാൻ നമ്മുക്ക് തോന്നിപോകും എന്നതാണ് ഈ പ്രതിഭയുടെ മികവ്. മമ്മൂട്ടിയെയും ദുൽകർ സൽമാനെയും ഫിഡൽ കാസ്ട്രോ ആയി ചിത്രീകരിച്ച സാനി യാസിന്റെ പോസ്റ്ററുകൾ കുറച്ചു നാൾ മുൻപ് സോഷ്യൽ മീഡിയ മുഴുവൻ വൈറൽ ആയി മാറിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെ തന്നെ മറ്റൊരു രൂപത്തിൽ തന്റെ പോസ്റ്ററിലൂടെ അവതരിപ്പിക്കുകയാണ് സാനി യാസ്.
ഇത്തവണ സാനി യാസിന്റെ ഭാവനയിലൂടെ വിരിഞ്ഞ മമ്മൂട്ടിയുടെ രൂപം കേരളാ മുഖ്യമന്തി സഖാവ് പിണറായി വിജയൻറെ ആണ്. വിരട്ടലും വിലപേശലും ചങ്കുറപ്പോടെ നേരിട്ട ഇരട്ട ചങ്കുള്ള സഖാവ്, പിണറായിയിലെ സഖാവ്, പേര് വിജയൻ എന്ന് പറഞ്ഞിരിക്കുന്ന പോസ്റ്ററിൽ പിണറായി വിജയൻ ആയി ആണ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ രൂപത്തെ സാനി യാസ് മാറ്റി എടുത്തിരിക്കുന്നത്. ഗംഭീരം എന്ന വാക്കിൽ ഒതുക്കാവുന്നതല്ല ഈ കലാകാരൻ ഒരുക്കിയ പോസ്റ്റർ എന്ന് പറയാതെ വയ്യ. അത്ര മികച്ച നിലവാരമാണ് അദ്ദേഹത്തിന്റെ പോസ്റ്ററുകൾ പുലർത്തുന്നത്. പോസ്റ്ററുകൾ കണ്ടാൽ ഇങ്ങനെ ഒരു ചിത്രം വന്നിരുന്നെങ്കിൽ എന്ന് പ്രേക്ഷകരും ഇങ്ങനെയൊരു ചിത്രത്തിന്റെ സാധ്യതകളെ പറ്റി എഴുത്തുകാരും സംവിധായകരും വരെ ആലോചിച്ചു പോകും എന്നതാണ് ഒരു സാനി യാസ് ചിന്ത എന്ന പേരിൽ പുറത്തു വരുന്ന പോസ്റ്ററുകളുടെ പ്രത്യേകത.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.