Maamaankam New Location Stills
മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കം എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ജൂൺ മാസത്തോടെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാവും എന്നാണ് കരുതപ്പെടുന്നത്. വമ്പൻ സെറ്റിൽ ആണ് ഈ ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം ഇപ്പോൾ നടക്കുന്നത്. ഇപ്പോഴിതാ ഇതിന്റെ ലൊക്കേഷൻ സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. വ്യത്യസ്ത ഗെറ്റപ്പിൽ ഉള്ള മമ്മൂട്ടിയുടെ സ്റ്റില്ലുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. സജീവ് പിള്ളൈ തുടങ്ങി വെച്ച ഈ ചിത്രം ഇപ്പോൾ സംവിധാനം ചെയ്യുന്നത് എം പദ്മകുമാർ ആണ്. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
സജീവ് പിള്ളയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഈ ചിത്രത്തെ സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയമാക്കി മാറ്റിയിരുന്നു. സജീവ് പിള്ള തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം നീരജ് മാധവ്, ഉണ്ണി മുകുന്ദൻ, അനു സിതാര തുടങ്ങിയവരും ബോളിവുഡ് നടി പ്രാചി ദേശായിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വമ്പൻ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരിക്കും എന്നാണ് സൂചന. ഏകദേശം 30 കോടി രൂപ മുതൽ മുടക്കിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ മാമാങ്കം റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. ഏതായാലും മമ്മൂട്ടിയുടെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായി മാമാങ്കം മാറും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.