the location spot stills of kayamkulam kochunni
കായംകുളം കൊച്ചുണ്ണി എന്ന റോഷൻ ആൻഡ്രൂസ്- നിവിൻ പോളി- മോഹൻലാൽ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികളെ കുറിച്ചും അതിന്റെ വസ്ത്രാലങ്കാരത്തെയും സംഗീതത്തെയും കുറിച്ചും നമ്മൾ അറിഞ്ഞു കഴിഞ്ഞു. ആ വിഭാഗത്തിൽ ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എടുത്ത പരിശ്രമം എത്രത്തോളമെന്നത് തന്നെ ഈ ചിത്രത്തിന്റെ വലിപ്പം നമ്മുക്ക് മനസ്സിലാക്കി തരും. ഇപ്പോഴിതാ, കായംകുളം കൊച്ചുണ്ണി അണിയിച്ചൊരുക്കിയ മനോഹരമായ ലൊക്കേഷനുകൾ കുറിച്ചാണ് ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വെളിപ്പെടുത്തുന്നത്. കായംകുളം കൊച്ചുണ്ണി പോലെ ചരിത്രവും ഐതിഹ്യവും ഒത്തുചേരുന്ന ഒരു ചിത്രത്തിൽ ഏറ്റവുമധികം ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ് ലൊക്കേഷൻ. 1830 കാലഘട്ടമാണ് ഈ ചിത്രത്തിൽ ചിത്രീകരിക്കേണ്ടത് എന്നതിനാൽ തന്നെ അന്നത്തെ , കല്ല് വിരിച്ച വഴികൾ, തിങ്ങിയ റോഡുകൾ, ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങൾ, പക്ഷിമൃഗാദികൾ നിറഞ്ഞ അന്തരീക്ഷം എന്നിങ്ങനെ പലതും വീണ്ടും സൃഷ്ടിച്ചെടുക്കേണ്ടതായിട്ടുണ്ടായിരുന്നു. ഏകദേശം മൂന്ന് മാസത്തോളമായി നടത്തിയ ഒരുപാട് പരിശ്രമം വേണ്ടി വന്ന ഗവേഷണത്തിലൂടെയാണ് ഈ ചിത്രത്തിന് വേണ്ട ലൊക്കേഷനുകൾ കണ്ടെത്തിയത്.
അതിന്റെ ഭാഗമായി കൊച്ചുണ്ണി ജീവിച്ചിരുന്ന കായംകുളം മുഴുവൻ സന്ദർശിച്ചു. ഓരോ സ്ഥലം സന്ദർശിക്കുമ്പോഴും 150 വർഷം മുൻപ് ആ സ്ഥലം എങ്ങനെയായിരുന്നുവെന്ന് ഒരു ചിത്രം ഭാവനയിൽ വരച്ചെടുക്കുകയും അങ്ങനെ കിട്ടിയ ആശയങ്ങൾ സംവിധായകനും കലാസംവിധായകനുമായി ചർച്ച ചെയ്തു സ്‌കെച്ചുകൾ തയ്യറാക്കുകയും ചെയ്തു. അതിനു ശേഷം സംവിധായകൻ റോഷൻ ആൻഡ്രൂസും, അസ്സോസിയേറ്റ് ദിനേശ് മേനോൻ, പ്രോഡക്ഷൻ ഡിസൈനർ സുനിൽ ബാബു എന്നിവർ ശ്രീലങ്കയിലേക്ക് ലൊക്കേഷൻ തേടി പോവുകയും , 7 – 8 ദിവസങ്ങൾ കൊണ്ട് ശ്രീലങ്ക ചുറ്റിക്കണ്ടു ലൊക്കേഷനുകൾ കണ്ടെത്തുകയും ചെയ്തു. പക്ഷേ അവിടെ ഷൂട്ട് ചെയ്യുന്നത് ചിലവ് കൂട്ടുമെന്നതിനാൽ ക്ലൈമാക്സ് മാത്രം ശ്രീലങ്കയിൽ ഷൂട്ട് ചെയ്യുവാൻ തീരുമാനിക്കുകയായിരുന്നു.
ഏറ്റവും അനുയോജ്യമായ സ്ഥലം നാട്ടിൽ തന്നെ കണ്ടെത്താനായി മൂന്ന് ഗ്രൂപ്പായി തിരിഞ്ഞ് പല സ്ഥലങ്ങളിലും പോയി അന്വേഷിച്ചു സ്വരുക്കൂട്ടിയ വിവരങ്ങൾ അനുസരിച്ച് ചിത്രത്തിന് ഏറ്റവും അനുയോജ്യമായ ലൊക്കേഷൻ ഉഡുപ്പിയാണെന്ന് അന്തിമ തീരുമാനത്തിലെത്തി. ഉഡുപ്പിയും മംഗലാപുരവുമാണ് ഏറ്റവും മികച്ച ലൊക്കേഷനുകൾ എന്ന് മനസ്സിലാക്കി പത്ത് ദിവസം അവിടെ തങ്ങി ലൊക്കേഷനുകൾ തീർച്ചപ്പെടുത്തി. അതിനൊപ്പം തന്നെ ക്രീയേറ്റീവ് മീറ്റിംഗിൽ സെറ്റുകളെ പറ്റിയും ലൊക്കേഷന്റെ കളർ ടോണിനെ പറ്റിയും തീരുമാനം എടുത്തു. ഏറെ സാഹസികമായി ആണ് ഗോവ, ഉഡുപ്പി, മംഗലാപുരം, കടബ, ശ്രീലങ്ക, കൊച്ചി എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തീകരിച്ചത്. ആർട്ട് ഡയറക്ടർ, ഛായാഗ്രാഹകൻ തുടങ്ങി വസ്ത്രാലങ്കാരകൻ പോലും ചർച്ച ചെയ്താണ് ഓരോ സീനും എവിടെ ചിത്രീകരിക്കാം, ഓരോ സെറ്റും എവിടെയായിരിക്കണം, അതിനുള്ള ലൈറ്റ് അപ്പ്, സൂര്യപ്രകാശം വരുന്നത് എന്നിങ്ങനെ എല്ലാ കാര്യങ്ങളും തീരുമാനിച്ചത്. ശ്രീലങ്കയിൽ വെച്ച് നിറയെ മുതലകൾ ഉള്ള ഒരു ലൊക്കേഷനിൽ പോലും എല്ലാവിധ സുരക്ഷാക്രമീകരണങ്ങളോട് കൂടി ഷൂട്ട് ചെയ്തിട്ടുണ്ട്. പാമ്പുകളും മുതലകളും ആനയും കാട്ടുപ്പോത്തുമെല്ലാം നിറഞ്ഞ ഒരു അവിസ്മരണീയ യാത്രയിലൂടെയാണ് കൊച്ചുണ്ണിയെ വാർത്തെടുത്ത ലൊക്കേഷനുകൾ കണ്ടെത്തിയത് എന്ന് അണിയറ പ്രവർത്തകർ പറയുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.