മാസങ്ങളുടെ ഇടവേളക്ക് ശേഷം മോഹൻലാൽ ഒരു ചിത്രവുമായി എത്തുകയാണ്. നീണ്ട ഇടവേളക്ക് ശേഷം എത്തുന്ന ചിത്രം ഏറെ പ്രത്യേകതകളോട് കൂടിയാണ് എത്തുന്നത് എന്ന് തന്നെ പറയാം. ബോളീവുഡിൽ മികച്ച ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള അജോയ് വർമ്മയാണ് നീരാളി സംവിധാനം ചെയ്തിരിക്കുന്നത്. പ്രഖ്യാപനം മുതൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തെ നോക്കി കാണുന്നത്.
വർഷങ്ങളുടെ ഇടവേളക്ക് ശേഷം മലയാളികളുടെ പ്രിയപ്പെട്ട കൂട്ടുകെട്ട് മോഹൻലാലും നദിയ മൊയ്തുവും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ രംഗങ്ങൾ എല്ലാം തന്നെ ടീസറിലും കാണാൻ സാധിച്ചിരുന്നു.
ഒടിയൻ എന്ന ചിത്രത്തിനായി രൂപമാറ്റം സ്വീകരിച്ച മോഹൻലാൽ വളരെയധികം ഗെറ്റപ്പ് ചേഞ്ച് നടത്തി എത്തുന്ന ചിത്രം കൂടിയാണ് നീരാളി. ചിത്രത്തിലെ മോഹൻലാലിന്റെ ജാക്കറ്റ് ധരിച്ച സ്റ്റൈലൻ ചിത്രങ്ങൾ മുൻപ് പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മറ്റ് കൂടുതൽ സ്റ്റൈലൻ ചിത്രങ്ങൾ കൂടി പുറത്ത് വന്നിരിക്കുകയാണ്. ഒരു ചെരുപ്പുകാരന്റെ സൗന്ദര്യം വീണ്ടെടുത്ത മോഹൻലാലിനെയാണ് ചിത്രങ്ങളിലെല്ലാം കാണാൻ സാധിക്കുക.
ഏതാണ്ട് പൂർണ്ണമായും മുംബൈയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ഏതാണ്ട് ഒരു മാസം നീണ്ട ഷൂട്ടിങ്ങും, ഷൂട്ടിംഗ് സമയത്തോളം വേണ്ടി വന്ന vfx, cgi വർക്കുകളുമാണ് ചിത്രത്തിനായി ഉണ്ടായത്. മലയാളത്തിൽ തന്നെ ഏറ്റവും കൂടുതൽ തുക ഗ്രാഫിക്സ് വർക്കുകൾക്ക് വേണ്ടി ചിലവഴിച്ച ചിത്രം കൂടിയാണ് നീരാളി. ചിത്രത്തിന്റെ ടൈറ്റിൽ സോങ് മിക്സ് ആവട്ടെ പോളണ്ടിൽ വച്ചായിരുന്നു നടന്നത്. അങ്ങനെ ഏറെ പ്രത്യേകതകൾ ഒത്തിണങ്ങിയ സഹാസിക മുഹൂർത്തങ്ങൾ ഏറെയുള്ള ചിത്രമാണ് നീരാളി. മോഹൻലാൽ ആരാധകർക്ക് ആഘോഷമാക്കാനുള്ള വക ചിത്രം നൽകുമെന്ന് തന്നെയാണ് അണിയറപ്രവർത്തകരുടെയും പ്രതീക്ഷ. മൂൺ ഷോട്ട് എന്റർടൈൻമെന്റ് നിർമ്മിച്ച ചിത്രം ഈദ് റിലീസായി ജൂൺ 14നെത്തും.
ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ മലയാളത്തിന്റെ മഹാനടൻ…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ എത്തിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ, അതും ഹിറ്റ് ലിസ്റ്റിൽ ഇടം ഉറപ്പിച്ചു കഴിഞ്ഞു.…
'ആയിരം ഔറ' എന്ന പേരിൽ എത്തിയ മലയാളം റാപ്പ് സോങ്ങാണിപ്പോൾ സോഷ്യൽ മീഡിയയിലെ തരംഗം. റാപ്പർ ഫെജോ ഗാനരചന, സംഗീതം,…
തെലുങ്ക് സൂപ്പർ താരം അല്ലു അര്ജുന് അറസ്റ്റില്‍. അല്ലു അർജുൻ നായകനായ പുതിയ ചിത്രം പുഷ്പ 2 ന്റെ ഹൈദരാബാദില്‍…
മലയാള സിനിമയിലെ സൂപ്പർതാരങ്ങളെ മുഴുവൻ അണിനിരത്തി 2007 ൽ ജോഷി ഒരുക്കിയ മാസ്സ് എന്റെർറ്റൈനെർ ആണ് ട്വന്റി ട്വന്റി. മോഹൻലാൽ,…
ക്രിസ്തുമസ് റിലീസായി ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തുന്ന സൂരജ് വെഞ്ഞാറമ്മൂട് നായകനാകുന്ന ഇ ഡി (എക്സ്ട്രാ ഡീസന്റ്) ചിത്രത്തിന്റെ ട്രയ്ലർ പത്തു…
This website uses cookies.