ത്രില്ലർ സിനിമാനുഭവത്തിന്റെ പുതിയ മുഖം സമ്മാനിച്ച് ചതുർ മുഖം സൂപ്പർ വിജയത്തിലേക്ക്..!
ഹൊറർ ത്രില്ലർ ചിത്രങ്ങൾ ഒരുപാട് കണ്ടിട്ടുള്ള മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് ഒരു വ്യത്യസ്ത ഹൊറർ സിനിമാനുഭവവുമായാണ് ചതുർ മുഖം ടീം എത്തിയത്. ടെക്‌നോ ഹൊറർ ത്രില്ലർ എന്ന പരീക്ഷണ സ്വഭാവമുള്ള ഒരു വിഷയവുമായി അവർ എത്തിയപ്പോൾ, മലയാളി പ്രേക്ഷകർ ഈ പരീക്ഷണത്തെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. നവാഗതരായ രഞ്ജിത്ത് കമല ശങ്കർ, സലിൽ വി എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഈ ചിത്രം ഗംഭീരമായ തീയറ്റർ അനുഭവമാണ് സമ്മാനിക്കുന്നത് എന്നാണ് ചിത്രം കണ്ട ഓരോ പ്രേക്ഷകനും അഭിപ്രായപ്പെടുന്നത്. ഇപ്പോൾ തീയറ്ററുകളിൽ നിറയുന്ന പ്രേക്ഷകരും ആ ഗംഭീര അഭിപ്രായത്തിന്റെ ഫലമാണ് നമ്മുക്ക് കാണിച്ചു തരുന്നത്. ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ, യുവ താരം സണ്ണി വെയ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്ന ഈ ചിത്രത്തിൽ അലെൻസിയറും ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയായ മഞ്ജു വാര്യർ, തേജസ്വിനി എന്ന കേന്ദ്ര കഥാപാത്രമായി നടത്തിയ ഗംഭീര പ്രകടനവും ചിത്രത്തിന്റെ മികവിന് കാരണമായിട്ടുണ്ട്.
ഗംഭീരമായ സാങ്കേതിക മികവാണ് ഈ ചിത്രത്തിന്റെ പ്രധാന ശ്കതി. അതുപോലെ വളരെ ത്രില്ലിങ്ങായി രചിച്ച തിരക്കഥയും ക്ലിഷേകൾ ഒഴിവാക്കി കൊണ്ടും, പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടും ഒരുക്കിയ ഹൊറർ സീനുകളും ചതുർ മുഖത്തിന്റെ പ്ലസ് പോയിന്റുകളാണ്. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് ഈ ഹൊറർ ചിത്രം രചിച്ചിരിക്കുന്നത്. ഡോൺ വിൻസെന്റ് ഒരുക്കിയ പശ്ചാത്തല സംഗീതവും, അഭിനന്ദം രാമാനുജൻ എന്ന സിനിമാട്ടോഗ്രാഫർ ഒരുക്കിയ ദ്രശ്യങ്ങളും ഈ ചിത്രത്തിന് പകർന്നു നൽകിയ സാങ്കേതിക മികവ് വളരെ വലുതാണ്. ചിത്രത്തിലെ വി എഫ് എക്സ്, സൗണ്ട് മിക്സിങ്, സൗണ്ട് ഡിസൈനിങ് വിഭാഗവും ചതുർ മുഖത്തെ ഗംഭീരമായ തീയേറ്റർ അനുഭവമാകുന്നതിൽ നിർണ്ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. പ്രേക്ഷകർക്ക് മുന്നിൽ പുതുമയേറിയ കഥയും, ഇതുവരെ മലയാള സിനിമയിൽ കാണാത്തതരം തീയേറ്റർ അനുഭവവും എത്തിക്കുന്ന ചിത്രമാണ് ചതുർ മുഖം എന്ന് നിസംശയം പറയാം. അത് തന്നെയാണ് ഈ ചിത്രത്തെ സൂപ്പർ വിജയത്തിലേക്ക് നയിക്കുന്നതും.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.