ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമെന്നാണ് മാർട്ടിൻ പ്രക്കാട്ട്- ഉണ്ണി ആർ ടീം ഒരുക്കിയ ചാർളിയെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. ദുൽകർ സൽമാന് ലഭിച്ച ഒരേയൊരു സംസ്ഥാന പുരസ്കാരവും ചാർളിയിലെ പ്രകടനത്തിന് ആയിരുന്നു. ചിത്രം ഇറങ്ങിയ സമയത്തു സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിരുന്നു ഈ ചിത്രം. ഇപ്പോഴിതാ വർഷങ്ങൾക്കു ശേഷം വീണ്ടും ചാർളി സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. പക്ഷെ ഇത്തവണ ചില ലൊക്കേഷൻ ചിത്രങ്ങൾ കൊണ്ടാണെന്നു മാത്രം. ചാർളി ലൊക്കേഷനിൽ വെറും നിലത്തു തുണി വിരിച്ചു കിടന്നുറങ്ങുന്ന ദുൽഖർ സൽമാന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
ഈ സിനിമയുടെ രചയിതാവായ ഉണ്ണി ആർ ആണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്. ആ സമയത്തു തന്റെ കയ്യിൽ ഉണ്ടായിരുന്ന ക്യാമെറയിൽ കുറെ ചിത്രങ്ങൾ എടുത്തു എന്നും എന്നാൽ അന്ന് ആ ചിത്രങ്ങൾ നഷ്ട്ടപെട്ടു പോയിരുന്നു എന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ വർഷങ്ങൾക്കു ശേഷം സിനിമയിലെ കഥാപാത്രമായ ചാർളിയെ പോലെ തന്നെ ആ ഫോട്ടോകൾ അപ്രതീക്ഷിതമായി തിരിച്ചെത്തി എന്നും അതിലെ കുറച്ചു ഫോട്ടോകൾ താൻ ഇപ്പോൾ പങ്കു വെക്കുന്നു എന്നും പറഞ്ഞാണ് ഉണ്ണി ആർ ദുൽകർ സൽമാന്റെ ചിത്രങ്ങൾ പങ്കു വെച്ചത്. ദുൽകർ സൽമാന്റെ സിംപ്ലിസിറ്റി ലെവൽ എന്ന് പറഞ്ഞു ദുൽകർ ആരാധകർ ഈ ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആക്കുകയാണ്. ഏതായാലും ഷൂട്ടിങ്ങിനിടയിൽ ആളുകളിൽ നിന്ന് ഒഴിഞ്ഞു മാറി വിശ്രമിക്കുന്ന ദുൽകർ സൽമാന്റെ ഈ അപൂർവ ചിത്രങ്ങൾ സിനിമാ പ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.