[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

റിലീസിനു മുൻപേ വമ്പൻ തുകയ്ക്ക് ഒ ടി ടി അവകാശം വിറ്റ് “ചാൾസ് എന്റർപ്രൈസസ്”

റിലീസിന് മുൻപേ ചാൾസ് എന്റർപ്രൈസസിന്റെ സ്ട്രീമിങ്ങ് അവകാശം സ്വന്തമാക്കി ആമസോൺ പ്രൈം. വലിയ ചിത്രങ്ങളുടെതാണ് സാധാരണയായി റിലീസിന് മുന്നേ സാറ്റ്ലൈറ്റ്, ഒ ടി ടി അവകാശങ്ങൾ വിറ്റുപോകാറുള്ളത്. എന്നാൽ ആ രീതിയെ തന്നെ മാറ്റി മറിച്ചു കൊണ്ടാണ് ഇപ്പോൾ “ചാൾസ് എന്റർപ്രൈസസ്” സിനിമയുടെ സ്ട്രീമിങ്ങ് അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന സൂചനകൾ.

നേരത്തെ ചിത്രത്തിന്റെ വിതരണാവകാശം റിലൈൻസ് എന്റർടെയിന്റ്മെന്റും ഏ പി ഇന്റർനാഷണലും ചേർന്ന് സ്വന്തമാക്കിയതും വാർത്താപ്രാധാന്യം നേടിയിരുന്നു. സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഉർവ്വശ്ശി, ബാലുവർഗ്ഗീസ്,കലൈയരസൻ തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് മലയാളവും തമിഴും ഇടകലർന്ന് കേരളത്തിൽ സംഭവിക്കുന്നൊരു കഥാപശ്ചാത്തലത്തിലുള്ള ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. ചിത്രത്തിന്റെ മുപ്പത് ശതമാനത്തോളം തമിഴ് സംഭാഷണങ്ങളാണ് . സിനിമയുടെ തമിഴ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നതാവട്ടെ പ്രശസ്ത തമിഴ് ചിത്രമായ കാക്കമുട്ടൈയുടെ സംഭാഷണ രചയിതാവും സംവിധായകന്റെ സുഹൃത്തുമായ മുരുകാനന്ദ് കുമരേശനാണ്. ചിത്രത്തിലെ തമിഴ് ഗാനങ്ങൾ എഴുതിയിരിക്കുന്നത് പാ രഞ്ജിത്തിനൊപ്പം സഹസംവിധായകനായി പ്രവർത്തിക്കുന്ന നാച്ചിയാണ്.

സറ്റെയർ ഫാമിലി മിസ്റ്ററി ഡ്രാമ വിഭാഗത്തിൽ പെടുന്ന ചാൾസ് എന്റർപ്രൈസസിൽ
ഉർവ്വശിക്കും കലൈയരസനും ബാലുവർഗ്ഗീസിനും പുറമേ അഭിനേതാക്കളായെത്തുന്നത് ഗുരു സോമസുന്ദരം, അഭിജശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, വിനീത് തട്ടിൽ, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരാണ് .

ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ സഹനിർമ്മാതാവ് പ്രദീപ് മേനോനാണ്. റിലയൻസാണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. കേരളം, ഗൾഫ് രാജ്യങ്ങൾ ഒഴികെയുള്ള അറുപതിൽപരം രാജ്യങ്ങളിൽ റിലയൻസ് എന്റർടൈൻമെന്റ് ചിത്രം പ്രദർശനത്തിനെത്തിക്കും. എപി ഇന്റർനാഷണലാണ് ഗൾഫ് വിതരണാവകാശം കരസ്ഥമാക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലറും ടീസറുകളും പുറത്തുവിട്ട ​ഗാനങ്ങളും വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം അച്ചു വിജയനാണ് കൈകാര്യം ചെയ്യുന്നത്. അൻവർ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിതസുബ്രഹ്മണ്യൻ എന്നിവരുടെ വരികൾക്ക് സുബ്രഹ്മണ്യൻ കെ വിയാണ് സംഗീതം പകരുന്നത്. അശോക് പൊന്നപ്പന്റെതാണ് പശ്ചാത്തല സംഗീതം. കലാസംവിധാനം: മനു ജഗദ്, നിർമ്മാണ നിർവ്വഹണം: ദീപക് പരമേശ്വരൻ, നിർമ്മാണ സഹകരണം: പ്രദീപ് മേനോൻ, അനൂപ് രാജ് വസ്ത്രാലങ്കാരം: അരവിന്ദ് കെ ആർ, മേക്കപ്പ്: സുരേഷ്, പി ആർ ഒ: വൈശാഖ് സി വടക്കേവീട്, ദിനേശ്.

webdesk

Recent Posts

അഭിനയത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന മോഹനലാലത്തം

സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…

2 weeks ago

നടി ശ്രിന്ദ സംവിധായികയാവുന്നു; നിർമ്മാണം അൻവർ റഷീദ്

പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…

2 weeks ago

മോഹൻലാലിനും സൂര്യക്കുമൊപ്പം ശ്രദ്ധ കപൂർ?

രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…

2 weeks ago

ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം സിനിമയാകുന്നു; സംവിധാനം ആഷിഖ് അബു?

കേരളത്തെ നടുക്കിയ 2024 ലെ  ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…

2 weeks ago

ഇന്ത്യൻ ഫോർമുല വൺ റേസർ നരെയ്ൻ കാർത്തികേയന്റെ ബയോപിക് ഒരുക്കാൻ മഹേഷ് നാരായണൻ

ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…

2 weeks ago

‘ലവ് അണ്ടർ കൺസ്ട്രക്ഷൻ’ സംവിധായകൻ ഇനി മോഹൻലാലിനൊപ്പം ?

സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…

2 weeks ago

This website uses cookies.