നവാഗത സംവിധായകൻ ആയ പീറ്റർ സാജൻ രചനയും സംവിധാനവും നിർവഹിച്ച ഒരു കടത്തു നാടൻ കഥ എന്ന ചിത്രത്തിന്റെ കാരക്ടർ പോസ്റ്ററുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. ജനപ്രിയ നായകൻ ദിലീപ് റിലീസ് ചെയ്ത ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഇതിന്റെ കാരക്ടർ പോസ്റ്ററുകൾ ശ്രദ്ധ നേടുന്നത് അതിന്റെ വ്യത്യസ്തമായ ഡിസൈനിങ്ങിലൂടെ ആണ്. ആധാർ കാർഡിന്റെ രൂപത്തിൽ ആണ് ഇതിലെ കാരക്ടർ പോസ്റ്ററുകൾ പുറത്തു വിട്ടിരിക്കുന്നത്. ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് പ്രസീദ, നോബി, സുധീർ കരമന എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ ആണ്. അക്കാമ്മ, ജബ്ബാർ, ഷാജി എന്നീ കഥാപാത്രങ്ങളെ ആണ് ഇവർ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കഥാപാത്രങ്ങളുടെ മുഴുവൻ വിവരങ്ങളും ഈ പോസ്റ്ററുകളിൽ നമ്മുക്ക് കാണാൻ സാധിക്കും എന്നതാണ് ഇതിലെ പുതുമ.
സന്തോഷ് പണ്ഡിറ്റിന്റെ ആരാധകൻ ആയ പണ്ഡിറ്റ് മമ്മാലി എന്ന് പേരുള്ള ഓട്ടോ ഡ്രൈവർ ആയി ഈ ചിത്രത്തിൽ എത്തുന്ന സലിം കുമാറിന്റെ കഥാപാത്രത്തെ കുറിച്ചും നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഷഹീൻ സിദ്ദിഖ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഒരു വമ്പൻ താര നിര തന്നെ അണിനിരക്കുന്നുണ്ട്. പ്രദീപ് റാവത്, ബിജു കുട്ടൻ, ശശി കലിംഗ, കോട്ടയം പ്രദീപ്, സാജൻ പള്ളുരുത്തി, എഴുപുന്ന ബൈജു, അബു സലിം, പ്രശാന്ത് പുന്നപ്ര, അഭിഷേക്, രാജ്‌കുമാർ, ജയാ ശങ്കർ, ആര്യ അജിത്, സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി, അഞ്ജന അപ്പുക്കുട്ടൻ, രാംദാസ് തിരുവില്വാമല, ഷഫീക് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.