[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ചോള സാമ്രാജ്യത്തിന്റെ കിരീടാവകാശി; യോദ്ധാവായി ചിയാൻ വിക്രം; പൊന്നിയിൻ സെൽവൻ ക്യാരക്ടർ പോസ്റ്റർ കാണാം

മാസ്റ്റർ ഡയറക്ടർ മണി രത്‌നത്തിന്റെ സ്വപ്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങാൻ പോകുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ആദ്യം ഭാഗം വരുന്ന സെപ്റ്റംബർ മുപ്പതിന് റിലീസ് ചെയ്യും. ഇപ്പോഴിതാ ഈ ചിത്രത്തിലെ നായകനായി എത്തുന്ന ചിയാൻ വിക്രമിന്റെ കാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ചോള സാമ്രാജ്യത്തിന്റെ കിരീടാവകാശിയായ, ശത്രുക്കളെ വിറപ്പിക്കുന്ന യോദ്ധാവായ, ആദിത്യ കരികാലനായാണ് വിക്രം ഈ ചിത്രത്തിലഭിനയിച്ചിരിക്കുന്നതു. ഗംഭീരമായി ഒരുക്കിയിരിക്കുന്ന ഈ ക്യാരക്ടർ പോസ്റ്റർ റിലീസായ നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ വൈറലാണ്. പൊന്നിയിന്‍ സെല്‍വന്‍ ആദ്യഭാഗത്തിന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈം വീഡിയോ 125 കോടി രൂപയ്ക്കാണ് നേടിയത്. കൽക്കി കൃഷ്ണമൂർത്തി എഴുതിയ അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവൽ ആണ് പൊന്നിയിൻ സെൽവൻ. ഈ നോവലിനെ അടിസ്ഥാനമാക്കി സംവിധായകൻ മണി രത്നതോടൊപ്പം ചേർന്ന് ഇളങ്കോ കുമാരവേലാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ലൈക്ക പ്രൊഡക്ഷൻസ്, മണി രത്‌നത്തിന്റെ മദ്രാസ് ടാകീസ് എന്നിവർ ചേർന്ന് അഞ്ഞൂറ് കോടിയോളം മുതൽ മുടക്കിൽ നിർമ്മിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് എ ആർ റഹ്മാനും ക്യാമറ ചലിപ്പിച്ചത് രവി വർമ്മനുമാണ്. ശ്രീകർ പ്രസാദാണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. വമ്പൻ താരനിരയാണ് പൊന്നിയിൻ സെൽവനിൽ അണിനിരന്നിരിക്കുന്നത്‌. വിക്രം കൂടാതെ, ഐശ്വര്യ റായ്, ജയം രവി, കാർത്തി, തൃഷ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിൽ, ഐശ്വര്യ ലക്ഷ്മി, ജയറാം, ലാൽ, ബാബു ആന്റണി, റിയാസ് ഖാന്‍, റഹ്മാന്‍, ശരത് കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, വിക്രം പ്രഭു, ശോഭിത, നിഴൽകൾ രവി, അർജുൻ ചിദംബരം, റഹ്മാൻ, മോഹൻ റാം എന്നിവരും വേഷമിട്ടിരിക്കുന്നു.

webdesk

Recent Posts

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 weeks ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

1 month ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

1 month ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

2 months ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

3 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

3 months ago

This website uses cookies.