തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകനായ ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം എന്ന ചിത്രം ഈ വർഷം തമിഴിലെ ഇൻഡസ്ട്രി ഹിറ്റ് സ്ഥാനത്തേക്ക് എത്തിയ ചിത്രമായിരുന്നു. ഉലക നായകൻ കമൽ ഹാസൻ നായകനായ ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, വിജയ് സേതുപതി, നരെയ്ൻ, കാളിദാസ് ജയറാം, ചെമ്പൻ വിനോദ് തുടങ്ങി ഒട്ടേറെ താരങ്ങൾ പ്രത്യക്ഷപ്പെട്ടു. അവർക്കൊപ്പം തന്നെ തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയും ഈ ചിത്രത്തിലെ ഒരു നിർണ്ണായക വേഷം അവതരിപ്പിച്ചിരുന്നു. റോളക്സ് എന്ന കൊടും വില്ലനായി അതിഥി താരമായാണ് സൂര്യ ഇതിൽ എത്തിച്ചേർന്നത്. വിക്രം എന്ന ചിത്രത്തിലൂടെ ഒരു സിനിമാറ്റിക് യൂണിവേഴ്സിന് കൂടി ലോകേഷ് തുടക്കമിട്ടിരുന്നു. കൈതി എന്ന തന്റെ കാർത്തി ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളുമായി ബന്ധപ്പെടുത്തിയാണ് ലോകേഷ് വിക്രം ഒരുക്കിയത്.
അത്കൊണ്ട് തന്നെ കാർത്തി നായകനായി എത്തുന്ന കൈതി 2 ലും കമൽ ഹാസൻ- സൂര്യ പോരാട്ടം പ്രതീക്ഷിക്കുന്ന വിക്രം 3 എന്ന ചിത്രത്തിലും സൂര്യയുടെ റോളക്സ് എന്ന കഥാപാത്രം എത്തുമെന്ന് വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ റോളക്സ് എന്ന കഥാപാത്രത്തെ കേന്ദ്രകരിച്ചു മാത്രം ഒരു ചിത്രം ലോകേഷ് ഒരുക്കാൻ സാധ്യതയുണ്ടെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഇത് സംബന്ധിച്ച സൂചനകൾ ലോകേഷ് തന്നത് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഫിലിം കമ്പാനിയന്റെ ഇന്ത്യന്‍ ഫിലിം മേക്കേഴ്‌സ് അഡ്ഡയിൽ വെച്ചാണ്. കൈതി 2, വിക്രം 3, എന്നിവയും റോളെക്സിനെ കേന്ദ്രീകരിച്ചൊരുക്കാൻ ആലോചിക്കുന്ന ചിത്രവുമൊക്കെയുൾപ്പെട്ട ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സുമായി തന്റെ അടുത്ത പത്ത് വർഷം ഏകദേശം സെറ്റായി എന്നാണ് ലോകേഷ് സരസമായി പറയുന്നത്. ഇപ്പോൾ ദളപതി വിജയ് നായകനായി എത്തുന്ന ദളപതി 67 ഒരുക്കാൻ പോവുകയാണ് ലോകേഷ്. അതും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണെന്നാണ് സൂചന.
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
This website uses cookies.