സൂപ്പർ ഹിറ്റായ സിബിഐ സിനിമ സീരിസിന്റെ അഞ്ചാം ഭാഗം ഒരുക്കുകയാണ് ഇപ്പോൾ സംവിധായകൻ കെ മധു. മമ്മൂട്ടി നായകനായി എത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് എസ് എൻ സ്വാമി ആണ്. സേതുരാമയ്യർ എന്ന ഇതിലെ നായക കഥാപാത്രം പോലെ തന്നെ സൂപ്പർ ഹിറ്റാണ് ആ കഥാപാത്രം സ്‌ക്രീനിൽ വരുമ്പോൾ ഉള്ള ഇതിന്റെ പശ്‌ചാത്തല സംഗീതവും. പ്രശസ്ത സംഗീത സംവിധായകൻ ശ്യാം ആണ് ഇത് ഒരുക്കിയത്. എന്നാൽ കുറച്ചു ദിവസം മുൻപ്, ആ സംഗീതം ജനിച്ചത് എ ആർ റഹ്മാന്റെ വിരലുകളിൽ നിന്നാണ് എന്ന തരത്തിലുള്ള വാക്കുകൾ ചിത്രത്തിന്റെ രചയിതാവിന്റെ ഭാഗത്തു നിന്നുണ്ടാവുകയും അത് വൈറൽ ആയി മാറുകയും ചെയ്തിരുന്നു. ഈ അടുത്തിടെ ഇറങ്ങിയ സിനിമാസംബന്ധിയായ ഒരു പുസ്തകത്തിലാണ് ഈ ചിത്രത്തിലെ പശ്ചാത്തല സംഗീതത്തെ കുറിച്ചുള്ള വിവാദപരമായ പരാമർശം ഉണ്ടായതു. ശ്യാമിന്റെ അസിസ്റ്റന്റ് ആയിരുന്ന ദിലീപ് എന്ന ഇന്നത്തെ എ ആർ റഹ്മാന്റെ വിരലുകളിലാണ് ആ സംഗീതം ആദ്യം പിറന്നത് എന്ന് തിരക്കഥാകൃത്തിനെ ഉദ്ധരിച്ചുകൊണ്ട് ആ പുസ്തകത്തിന്റെ രചയിതാവ് പറയുന്നു.
എന്നാൽ ഇതിനു എതിരെ രംഗത്ത് വന്നിരിക്കുകയാണ് ശ്യാം. സി ബി ഐയിലെ തീം മ്യൂസിക്ക് തന്റെ ഹൃദയത്തിന്റെ സൃഷ്ടിയാണ്, തന്റെ മാത്രം സൃഷ്ടി ആണ്, എന്തിനാണ് മറിച്ചൊരു പ്രചരണം നടക്കുന്നത് എന്നറിയില്ല എന്നും എൺപത്തിയഞ്ചു വയസ്സുള്ള ശ്യാം പറയുന്നു. റഹ്മാൻ തനിക്കു ഏറെ പ്രീയപ്പെട്ട കുട്ടി ആണെന്നും സംഗീത ജീവിതത്തിന്റെ ആരംഭ ഘട്ടത്തിൽ തനിക്കു തണലും തുണയുമായിരുന്ന പ്രിയ സുഹൃത്ത് ആർ കെ ശേഖറിന്റെ മകൻ അസാമാന്യ പ്രതിഭാശാലി ആണെന്നും ശ്യാം പറയുന്നു. തന്റെ പല ഗാനങ്ങളിലും ആദ്യകാലത്ത് കീബോർഡ് വായിച്ചിട്ടുണ്ട് അന്ന് ദിലീപ് ആയിരുന്ന റഹ്‌മാൻ എന്നും ശ്യാം പറയുന്നു. പക്ഷെ സിബിഐ തീം മ്യൂസിക് റഹ്മാന്റെ സൃഷ്ടിയല്ല എന്നുറപ്പിച്ചു പറയുകയാണ് ശ്യാം. ഒരു അവകാശ വാദമായി ദയവായി ഇതിനെ കാണരുത് എന്നും ഇതുപോലുള്ള വിവാദങ്ങൾ ഉയരുമ്പോൾ ശരിക്കും വേദന തോന്നുന്നു എന്നും അദ്ദേഹം പറയുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.