മെഗാ സ്റ്റാർ മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് അദ്ദേഹം ചെയ്തിട്ടുള്ള സിബിഐ സീരീസിലെ അഞ്ചാം ഭാഗത്തിലാണ്. എസ് എൻ സ്വാമി രചിച്ചു കെ മധു ഒരുക്കുന്ന ഈ ചിത്രത്തിൽ പ്രേക്ഷകരുടെ പ്രീയപ്പെട്ട സേതുരാമയ്യർ എന്ന സിബിഐ ഓഫീസർ ആയാണ് മമ്മൂട്ടി എത്തുന്നത്. ഇപ്പോഴിതാ ഇതിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തു മുപ്പത്തിനാല് വർഷം തികയുന്ന ഫെബ്രുവരി പതിനെട്ടിന്, ഈ അഞ്ചാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യാൻ പോവുകയാണ് അണിയറ പ്രവർത്തകർ. ഈ അഞ്ചാം ഭാഗത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും ഇതിന്റെ സൂപ്പർ ഹിറ്റായ തീം മ്യൂസിക്കിന്റെ പുതിയ പതിപ്പിന്റെ അകമ്പടിയോടെ എത്തുന്ന വീഡിയോയും അന്നേ ദിവസമാണ് റിലീസ് ചെയ്യുന്നത്. 2022 ഫെബ്രുവരി 18 നു മമ്മൂട്ടി തന്റെ ഫേസ് ബുക്ക് പേജിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന ഈ വീഡിയോ, സൈന മൂവീസ് യു ട്യൂബ് ചാനലിലൂടെയാണ് പുറത്തു വരുന്നത്.
മമ്മൂട്ടിയോടൊപ്പം രഞ്ജി പണിക്കർ, സായ്കുമാർ, സൗബിൻ ഷാഹിർ,മുകേഷ്, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശാ ശരത്ത്, കനിഹ, മാളവിക മേനോൻ, അൻസിബ, മാളവിക നായർ, മായാ വിശ്വനാഥ്, സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സംവിധായകൻ കെ മധുവും സ്വർഗ്ഗചിത്ര അപ്പച്ചനും ചേർന്നാണ്. ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് അഖിൽ ജോര്ജും എഡിറ്റിങ് ശ്രീകർ പ്രസാദുമാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.