മലയാള സിനിമയിൽ ഒരൊറ്റ ചിത്രം കൊണ്ട് ശ്രദ്ധേയനായ സംവിധായകനാണ് ഹനീഫ് അഡേനി. മമ്മൂട്ടിയെ നായകനാക്കി ഹനീഫ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ഗ്രേറ്റ് ഫാദർ’. ഡേവിഡ് നയനാൻ എന്ന സ്റ്റൈലിഷ് കഥാപാത്രത്തെ സൃഷ്ട്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചു. കേരളത്തിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന മമ്മൂട്ടി ചിത്രമായ ‘അബ്രഹാമിന്റെ സന്തതികൾ’ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഹനീഫ് അഡേനിയാണ്. ഡെറിക്ക് അബ്രഹാം എന്ന മറ്റൊരു സ്റ്റൈലിഷ് പോലീസ് ഉദ്യോഗസ്ഥനെ പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്തു. നിവിൻ പോളിയെ നായകനാക്കിയാണ് തന്റെ അടുത്ത ചിത്രം അണിയറയിൽ ഒരുങ്ങുന്നതെന്ന് ഹനീഫ് അടുത്തിടെ സൂചിപ്പിച്ചിരുന്നു. തന്റെ പുതിയ ചിത്രത്തിന്റെ കാസ്റ്റിംഗ് കോളുമായി ഹനീഫ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഇന്നലെ ഒരു പോസ്റ്റ് ഇടുകയുണ്ടായി. ആന്റോ ജോസഫിന്റെ പ്രൊഡക്ഷന്റെ ബാനറിലായിരിക്കും ചിത്രം പ്രദർശനത്തിനെത്തുക.
തന്റെ പുതിയ ചിത്രത്തിന് വേണ്ടി ഒരു പറ്റം കഴിവുള്ള കൗമാരക്കാരെ വേണമെന്ന് അറിയിച്ചുകൊണ്ടുള്ള ഒരു പോസ്റ്ററാണ് പുറത്തു വിട്ടിരിക്കുന്നത്. 10നും – 16നും ഇടയിൽ വയസുള്ള പെണ്കുട്ടികളെയും, 10നും- 17നും ഇടയിൽ വയസുള്ള ആണ്കുട്ടികളെയാണ് തന്റെ പുതിയ ചിത്രത്തിന് ആവശ്യമെന്ന് ഹനീഫ് അറിയിക്കുകയുണ്ടായി. ചിത്രത്തിൽ ഒരു ഫ്രഷ് ഫീൽ അനുഭവപ്പെടുവാൻ പുതുമുഖ നായികനെയാണ് സംവിധായകൻ തേടുന്നത്, 19നും- 25നും വയസ്സ് ഇടയിലുള്ളവർക്കാണ് മുൻഗണന. ഫോട്ടോയും ബാക്കി വിവരങ്ങളും ആന്റോ ജോസഫിന്റെ മെയിലേക്ക് അയക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ബാനറിൽ പ്രദർശനത്തിനെത്തുന്ന ഈ ചിത്രം സിനിമ പ്രേമികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒന്ന് തന്നെയാണ്, കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ടേക്ക് ഓഫ്’ എന്ന ചിത്രമായിരുന്നു അവർ അവസാനമായി നിർമ്മിച്ച ചിത്രം.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.