അങ്കണവാടി ടീച്ചർമാർക്കെതിരെ നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ പ്രശസ്ത നടനും സംവിധായകനും രചയിതാവുമായ ശ്രീനിവാസനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു. ശ്രീനിവാസൻ നടത്തിയ പരാമര്‍ശങ്ങള്‍ സാംസ്‍കാരിക കേരളത്തിന് യോജിക്കാത്തതാണെന്നു കമ്മീഷൻ അംഗമായ ഷാഹിദാ കമാൽ പറഞ്ഞു. സമൂഹത്തിലെ തന്റെ നിലക്കും വിലക്കും ചേരാത്ത വാക്കുകളാണ് ശ്രീനിവാസൻ പറഞ്ഞതെന്നും അദ്ദേഹം തന്റെ പരാമർശം പിൻവലിക്കണമെന്നും സംസ്ഥാന വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. ശ്രീനിവാസൻ കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും അഭിപ്രായങ്ങൾ പറയണമെന്നുമാണ് സംസ്ഥാന വനിതാ കമ്മീഷന്റെ ആവശ്യം. അങ്കണവാടി ടീച്ചർമാർ ശ്രീനിവാസനെതിരെ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ജപ്പാനില്‍ സൈക്കോളജിയും സൈക്യാട്രിയും കഴിഞ്ഞ അധ്യാപകരാണ് പ്ലേ സ്കൂളിലും കിന്‍റര്‍ ഗാര്‍ഡനിലും പഠിപ്പിക്കുന്നതെന്നും, ഇവിടെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് കുട്ടികളെ പഠിപ്പിക്കുന്നത് എന്നത് കൊണ്ട് അവരുടെ നിലവാരം മാത്രമേ കുട്ടികൾക്ക് ഉണ്ടാവു എന്നുമാണ് ശ്രീനിവാസൻ പറഞ്ഞത്. കുറച്ച് നാൾ മുൻപ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അങ്കണവാടി ടീച്ചർമാരെ കുറിച്ച് ഇങ്ങനെയൊരഭിപ്രായം ശ്രീനിവാസൻ പറഞ്ഞത്. അപ്പോൾ മുതൽ തന്നെ അത് സോഷ്യൽ മീഡിയയിലടക്കം പ്രചരിക്കുകയും വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉള്ളത് കൊണ്ട് ഇപ്പോൾ വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ അദ്ദേഹം അഭിനയിക്കുന്നുള്ളൂ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2018 ഡിസംബറിൽ റിലീസ് ചെയ്ത ഞാൻ പ്രകാശൻ എന്ന ഫഹദ് ഫാസിൽ ചിത്രമാണ് ശ്രീനിവാസൻ അവസാനമായി രചിച്ചത്. മോഹൻലാൽ നായകനാവുന്ന ഒരു സത്യൻ അന്തിക്കാട് ചിത്രമായിരിക്കും ശ്രീനിവാസൻ ഇനി രചിക്കുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ വർഷം റിലീസ് ചെയ്ത ഉറിയടി എന്ന ചിത്രത്തിൽ ശ്രീനിവാസൻ അഭിനയിച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.