മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കം എന്ന ചിത്രം അടുത്ത മാസം 12 ന് റിലീസ് ചെയ്യും. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിൽ ആയി റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം സംവിധാനം ചെയ്തത് എം പദ്മകുമാറും നിർമ്മിച്ചത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയും ആണ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തി ഈ സിനിമയെ തകർക്കാൻ ചിലർ സംഘടിതമായി ശ്രമിക്കുന്നു എന്ന് പറഞ്ഞു കാവ്യാ ഫിലിംസ് പോലീസിൽ കേസ് ഫയൽ ചെയ്തിരുന്നു. 55 കോടി രൂപ മുതൽ മടക്കി എടുത്ത ഈ ചിത്രത്തിൽ തങ്ങൾക്കു ഏറെ പ്രതീക്ഷകൾ ഉണ്ടെന്നും റിലീസ് ചെയ്യാത്ത ചിത്രം മോശം ആണെന്ന് ചിലർ മനപ്പൂർവം പറഞ്ഞു പരത്തുകയാണ് എന്നായിരുന്നു പരാതി.
ആ പരാതിയിന്മേൽ ഇപ്പോൾ ഈ ചിത്രത്തിന്റെ മുൻ തിരക്കഥാകൃത്തായ സജീവ് പിള്ള അടക്കം ഒൻപതു പേർക്കെതിരെ കേസ് എടുത്തതായി ആണ് റിപ്പോർട്ടുകൾ പറയുന്നത്. സജീവ് പിള്ള ആയിരുന്നു ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചു സംവിധാനം ചെയ്യാൻ ആരംഭിച്ചത്. അതിനു ശേഷം നിർമ്മാതാവുമായുണ്ടായ ചില പ്രശ്നങ്ങൾ മൂലം അദ്ദേഹത്തെ ഈ ചിത്രത്തിൽ നിന്നൊഴിവാക്കിയാണ് എം പദ്മകുമാറിനെ ഈ ചിത്രം സംവിധാനം ചെയ്യാൻ ഉള്ള ചുമതല ഏൽപ്പിച്ചത്. ശങ്കർ രാമകൃഷ്ണൻ ആണ് ഇപ്പോൾ ഈ ചിത്രത്തിന്റെ അവലംബിത തിരക്കഥ രചിച്ചിരിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്‌ലൻ, അനു സിതാര, കനിഹ, സുദേവ് നായർ, തരുൺ അറോറ, സിദ്ദിഖ്, ഇനിയ, മണിക്കുട്ടൻ, മണികണ്ഠൻ ആചാരി എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്.
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
This website uses cookies.