ഫഹദ് ഫാസിൽ നായകനായി കഴിഞ്ഞ ആഴ്ച കേരളത്തിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് കാർബൺ. ഒരു റിയലിസ്റ്റിക് ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്തത് പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണുവാണ്. വേണുവിന്റെ മൂന്നാമത്തെ സംവിധാന സംരംഭമായ കാർബൺ നിർമ്മിച്ചിരിക്കുന്നത് പോയട്രി ഫിലിംസിന്റെ ബാനറിൽ സിബി തോട്ടുപുറം, നാവിസ് സേവ്യർ എന്നിവർ ചേർന്നാണ്. മികച്ച പ്രേക്ഷക പ്രതികരണവും അതുപോലെ തന്നെ നിരൂപക പ്രശംസയും നേടിയാണ് ഈ ചിത്രം പ്രദർശനം ആരംഭിച്ചത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലും കാർബൺ ഒരു ചർച്ച ആയി മാറി കഴിഞ്ഞിരിക്കുകയാണ്. ഈ ചിത്രത്തെ ആഴത്തിൽ മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് ഓരോ സിനിമ പ്രേമിയും എന്ന് പറയാം. എന്താണ് കാർബൺ എന്ന ചിത്രത്തിലെ യഥാർത്ഥ നിധി തേടിയുള്ള യാത്രയിലാണ് സോഷ്യൽ മീഡിയ.
പ്രേക്ഷകർക്കൊപ്പം മലയാള സിനിമയിലെ പ്രമുഖരും വ്യത്യസ്തമായ, പുതുമയേറിയ ഈ ചലച്ചിത്രാനുഭവത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. വേണുവിന്റെ ഏറ്റവും മികച്ച ചലച്ചിത്ര സൃഷ്ടിയാണ് കാർബൺ എന്ന് അഭിപ്രായപ്പെടുന്ന് പ്രേക്ഷകരും നിരൂപകരും, ഫഹദ് ഫാസിലിന്റെ വിസ്‍മയിപ്പിക്കുന്ന പ്രകടനത്തെയും അഭിനന്ദിക്കുന്നുണ്ട്. സിബി എന്ന കഥാപാത്രമായി ഫഹദ് നടത്തിയത് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പെർഫോമൻസുകളിൽ ഒന്നാണ്. ഫഹദിന്റെ കഥാപാത്രം കടന്നു പോകുന്ന സന്ദര്ഭങ്ങളും കാർബൺ എന്ന ഈ ചിത്രത്തെ ചർച്ചാ വിഷയം ആക്കുന്നുണ്ട്. ചിത്രം ഒരു ചർച്ചാ വിഷയമായി മാറിയതോടെ തീയേറ്ററുകളിലേക്കുള്ള പ്രേക്ഷകരുടെ ഒഴുക്ക് വർധിച്ചിട്ടുണ്ട് എന്നാണ് തിയേറ്റർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു നല്ല സിനിമയ്ക്കു ലഭിക്കുന്ന ഈ വിജയവും അംഗീകാരവും മലയാള സിനിമയ്ക്കു ഈ പുതിയ വർഷത്തിൽ സമ്മാനിച്ചിരിക്കുന്നതു മികച്ച തുടക്കം തന്നെയാണ്.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
This website uses cookies.