ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി വേണു സംവിധാനം ചെയ്യുന്ന ‘കാര്‍ബണ്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മംമ്താ മോഹന്‍ദാസാണ് നായിക. കാടിന്റെ പശ്ചാത്തലത്തില്‍ ചിത്രികരിക്കുന്ന ചിത്രത്തില്‍ ഒരു ഗ്രാമീണ യുവാവായാണ് ഫഹദ് എത്തുന്നത്. ആദ്യമായാണ് മമത മോഹൻദാസ് ഫഹദ് ഫാസിലിന്റെ നായികയാവുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തൃശ്ശൂരിലെ ചിമ്മിനി വനത്തിലും വാഗമണ്ണിലുമാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ മുഴുവന്‍ ചിത്രീകരിച്ചത്.
വേണുവിന്റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു കൊമേര്‍ഷ്യല്‍ ചിത്രമായിരിക്കും കാര്‍ബണ്‍ എന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് സിബി തോട്ടുപുറം മുൻപ് വ്യക്തമാക്കിയിരുന്നു. ഇരുപതു വർഷങ്ങൾക്ക് മുൻപേ ഇറങ്ങിയ മഞ്ജു വാര്യർ ചിത്രം ദയയും മൂന്നു വർഷം മുൻപേ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മുന്നറിയിപ്പുമാണ് വേണു ഇതിനു മുൻപ് സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങൾ. ദിലീഷ് പോത്തന്, നെടുമുടിവേണു, സൗബിന് ഷാഹിര്‍, വിജയരാഘവന് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശസ്ത ബോളിവുഡ് സംവിധായകനും രചയിതാവും സംഗീത സംവിധായകനുമായ വിശാൽ ഭരദ്വാജ് ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ബോളിവുഡ് ചിത്രങ്ങളിൽ ജോലി ചെയ്തിട്ടുള്ള കെ യു മോഹനനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
This website uses cookies.