ജീൻ പോൾ ലാൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഹണി ബീ എന്ന ചിത്രം വൻ വിജയം നേടിയ ചിത്രമാണ്. ആസിഫ് അലി- ഭാവന – ലാൽ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം നിർമ്മിച്ചത് സിബി തോട്ടുപുറം ആണ്. എസ് ജെ എം എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ആണ് ഹണി ബീ എന്ന ചിത്രം സിബി തോട്ടുപുറം നിർമ്മിച്ചത്. അതിനു ശേഷം കിളി പോയി, മാന്നാർ മത്തായി സ്പീകിംഗ് 2 , ഹായ് ഐ ആം ടോണി തുടങ്ങിയ ചിത്രങ്ങളും ഈ ബാനറിൽ സിബി നിർമ്മിച്ചു. ഇപ്പോൾ മറ്റൊരു വലിയ ചിത്രവുമായി വരികയാണ് സിബി തോട്ടുപുറം.
ഫഹദ് ഫാസിലിനെ നായകനാക്കി പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ വേണു സംവിധാനം ചെയ്യുന്ന കാർബൺ എന്ന പക്കാ എന്റെർറ്റൈനെറുമായാണ് സിബി തോട്ടുപുറം ഇത്തവണ വരുന്നത്. വമ്പൻ പ്രതീക്ഷകളോടെ എത്തുന്ന ഈ ചിത്രത്തിന്റെ അണിയറയിൽ ബോളിവുഡിൽ നിന്നുള്ള സാന്നിധ്യവും ഉണ്ട്.
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ബോളിവുഡ് സംവിധായകനും എഴുത്തുകാരനും അതോടൊപ്പം സംഗീത സംവിധായകനുമായ വിശാൽ ഭരദ്വാജ് ആണ്. ഇതിനു മുൻപേ വേണു തന്നെ സംവിധാനം ചെയ്ത ദയ എന്ന ചിത്രത്തിന് വേണ്ടിയാണു വിശാൽ ഭരദ്വാജ് മലയാള സിനിമയിൽ സംഗീതമൊരുക്കിയത്. ദയ വേണുവിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു. അതിനു ശേഷം മമ്മൂട്ടിയെ നായകനാക്കി മുന്നറിയിപ്പ് എന്ന ചിത്രവും വേണു ഒരുക്കിയിരുന്നു. തന്റെ ആദ്യ രണ്ടു ചിത്രത്തിലും കലാമൂല്യത്തിനാണ് വേണു പ്രാധാന്യം നൽകിയത് എങ്കിൽ കാർബൺ ഒരു പക്കാ കൊമേർഷ്യൽ ചിത്രമായിരിക്കും എന്ന് സിബി തോട്ടുപുറം അറിയിച്ചു.
മലയാളിയും ബോളിവുഡിലെ പ്രശസ്ത ക്യാമെറാമാനുമായ കെ യു മോഹനനാണ് ആണ് കാർബൺ എന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കാടിന്റെ പശ്ചാലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ നായിക ആയെത്തുന്നത് പ്രശസ്ത നടി മമത മോഹൻദാസ് ആണ്. ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം അടുത്ത വർഷം പ്രദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.