മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഈദ് റീലീസിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. നവാഗതനായ ഷാജി പടൂർ സംവിധാനം ചെയ്ത ചിത്രം ഹനീഫ് അഡേനിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗ്രേറ്റ് ഫാദർ സംവിധായകന്റെ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ പ്രതീക്ഷകൾ വാനോളം ഉയർത്താൻ സഹായിച്ചത്. 22 വർഷങ്ങളോളം രഞ്ജി പണിക്കർ, രഞ്ജിത്, ഷാജി കൈലാസ് എന്നിവരുടെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആയിരുന്നു ഷാജി പടൂർ. മമ്മൂട്ടി പത്ത് വർഷം മുമ്പ് അദ്ദേഹത്തിന് ഡേറ്റ് നൽകിയതായിരുന്നു എന്നാൽ മികച്ച ഒരു തിരക്കഥക്ക് വേണ്ടി വർഷങ്ങളോളം അദ്ദേഹം കാത്തിരുന്നു. ഈദ് റീലീസിന് പ്രദർശനത്തിനെത്തിയ മമ്മൂട്ടി ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു, ഡെറിക് അബ്രഹാം എന്ന പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി നിറഞ്ഞാടി. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്
കേരളത്തിലെ റീലീസ് കേന്ദ്രങ്ങളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുന്ന ചിത്രത്തിന് എങ്ങും മികച്ച പ്രതികരണമാണ്. അടുത്തിടെ പല സിനിമ താരങ്ങളും ചിത്രം കാണുകയും അഭിനന്ദനങ്ങൾ അറിയിക്കുകയുണ്ടായി. അനു സിതാര, മുരളി ഗോപി എന്നിവർ തങ്ങളുടെ ഫേസ്ബുക്ക് പേജിൽ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായവും പങ്കുവെച്ചിരുന്നു. ജയസൂര്യ ചിത്രം ക്യാപ്റ്റൻ സിനിമയുടെ സംവിധായകൻ പ്രജേഷ് സെൻ മമ്മൂട്ടി ചിത്രത്തെ കുറിച്ചു തന്റെ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. ആദ്യമേ തന്നെ ഹനീഫ് അഡേനിയുടെ തിരക്കഥ യെയാണ് സംവിധായകൻ അഭിനന്ദിച്ചത്. ഡെറിക് അബ്രഹാമായി മമ്മൂട്ടി വിസ്മയിപ്പിച്ചു എന്നും രണ്ടാം പകുതി പ്രേക്ഷകരെ ആവേശ ഭരിതരാക്കും എന്നും കൂട്ടിച്ചേർത്തു. വിദേശ സിനിമയുടെ നിലവാരത്തിലുള്ള ക്യാമറയാണ് ആൽബി ഒരുക്കിയതെന്നും സൂചിപ്പിക്കുകയുണ്ടായി. സുഹൃത്തുക്കളായ ഗോപി സുന്ദർ, സന്തോഷ് രാമൻ, മഹേഷ് നാരായൺ, ജോബി ജോർജ് എന്നിയവരെ അഭിനന്ദിക്കാൻ പ്രജേഷ് സെൻ മറന്നില്ല.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.