യുവതാരങ്ങള് ഒന്നിക്കുന്ന കാപ്പുച്ചീനോയുടെ ഓഡിയോ ലോഞ്ചിങ്ങിന് കളമൊരുങ്ങി. നാളെ വൈകീട്ട് 6 മണിക്ക് എറണാകുളത്ത് വെച്ചു നടക്കുന്ന ചടങ്ങില് കാപ്പുച്ചിനോയില് മനോഹര ഗാനങ്ങള് പുറത്തിറക്കും. കേരളത്തിലും കേരളത്തിന് പുറത്തുമായി ചിത്രീകരിച്ച ദൃശ്യചാരുതയുള്ള ഗാനങ്ങളാണ് ഈ സിനിമയുടെ ഹൈലൈറ്റ്സ് എന്നാണ് അണിയറ പ്രവര്ത്തകരുടെ അവകാശവാദം.
വിനീത് ശ്രീനിവാസൻ, ജയചന്ദ്രൻ, ഷഹബാസ് അമൻ, മജ്ഞരി, നിവാസ് തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങള് പാടിയിരിക്കുന്നത്. റഫീഖ് അഹമ്മദ്, ഹസീനാ എസ്. കാനം, വേണു വി ദേശം തുടങ്ങിയവരുടെ വരികൾക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബ് ആണ്.
സിനിമയുടെ ടൈറ്റിൽ സോംഗ് ആയി എത്തുന്ന “മിടുക്കി..മിടുക്കി” എന്ന ഗാനം ബിബിൻ അശോക് റീമിക്സ് ചെയ്തിരിക്കുന്നു.
ധര്മജന് ബോള്ഗാട്ടി, കണാരന് ഹരീഷ്, അനീഷ് ജി മേനോന്, സുനില് സുഗത, മനോജ് ഗിന്നസ്, അന്വര് ഷരീഫ്, അടി കപ്പ്യാരെ കൂട്ടമണി ഫെയിം വിനീത് മോഹന്, നടാഷ, അനീറ്റ, ശരണ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാനിങ് കാം പ്രൊഡക്ഷന്സിന്റെ ബാനറില് ഡോ സ്കോട്ട് നിര്മ്മിക്കുന്ന ചിത്രം നൌഷാദ് സംവിധാനം ചെയ്യുന്നു.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.