കൊച്ചി ; പരസ്യമേഖലയിൽ പതിനഞ്ച് വർഷത്തെ പ്രവർത്തനപാരമ്പര്യമുള്ള ബ്രിങ്ഫോർത്ത് അഡ്വെർടൈസിങ് ഇവെന്റ്സ് മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. ലാ ഡെക്കോർ ഇവെന്റ്സ് എന്ന് പേരിട്ടിരിക്കുന്ന ഏറ്റവും പുതിയ ഇവന്റ് മാനേജ്‌മന്റ് കമ്പനി വിവാഹങ്ങളും മറ്റ് അനുബന്ധ ഇവന്റുകളും ഏറ്റവും മികച്ച സാങ്കേതികമികവോടെ നിർവഹിക്കും.
വൈറ്റില കുഞ്ഞൻബാവ റോഡിൽ പ്രവത്തനമാരംഭിച്ച ഏറ്റവും പുതിയ ഓഫിസ് മാജിക് ഫ്രെയിംസ് സ്ഥാപകനും നിർമ്മാതാവുമായ ലിസ്റ്റിൻ സ്റ്റീഫനും പ്രേമലുവിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ശ്യാം മോഹനും, ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത്ത് നായരും ചേർന്ന് ഉദ്‌ഘാടനം ചെയ്തു. ബ്രിങ്ഫോർത്ത് മാനേജിങ് പാർട്ണർമാരായ ബിനുമോൻ പി.ടി, രമ്യ ബിനു, ലാ ഡെക്കോർ ഇവെന്റ്സ് മാനേജിങ് പാർട്ണർ റഫീസ് ജലാലുദീൻ, നിർമ്മാതാവായ ഫൈസൽ ലത്തീഫ് എന്നിവർ ചേർന്ന് തിരി തെളിയിച്ചു.
മാജിക് ഫ്രയിംസ് , ഡ്രീം ബിഗ് ഫിലിംസ് , ശ്രീ ഗോകുലം മൂവീസ്, അജിത്ത് വിനായക ഫിലിംസ്, തിയറ്റർ ഓഫ് ഡ്രീംസ് സ്ഥാപകരായ ഡാർവിൻ കുര്യാക്കോസ്, ഡോൾവിൻ കുര്യാക്കോസ്, എ & എ റിലീസ് ,അനുപ് കണ്ണൻ സ്റ്റോറീസ് ,വേഫെറർ ഫിലിംസ് ,ആൻ മെഗാ മീഡിയ ,ഭാവന സ്റ്റുഡിയോസ് ,ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിംസ് , എം ഡബ്ല്യൂ ടി കൺസൾട്ടൻസി , സപ്‌ത തരംഗ് , പോളി ജൂനിയർ പിക്ചേഴ്സ് , ഓ.പി.എം സിനിമാസ് ,ബാദുഷ സിനിമാസ് ,വിഷ്വൽ റൊമാൻസ്, ഇ ഫോർ എന്റെർറ്റൈന്മെന്റ്സ് , വർണ്ണചിത്ര ഫിലിംസ് , സരിഗമ, ഹോംബാലെ ഫിലിംസ്, ഡി പ്ലാൻസ്, എന്നിവർ ആശംസകൾ അറിയിച്ചു. സിനിമ മേഖലയിലെ മറ്റ് പിന്നണി പ്രവർത്തകരും മാധ്യമപ്രവർത്തകരും ചടങ്ങിൽ പങ്കാളികളായി.
ഫോട്ടോ ക്യാപ്ഷൻ : ബ്രിങ്ഫോർത്ത് അഡ്വെർടൈസിംഗിന്റെ പുതിയ സംരംഭം ലാ ഡെക്കോർ ഇവെന്റ്‌സിന്റെ ഓഫിസ് ഉദ്‌ഘാടനം മാജിക് ഫ്രെയിംസ് സ്ഥാപകനും നിർമ്മാതാവുമായ ലിസ്റ്റിൻ സ്റ്റീഫൻ നിർവഹിക്കുന്നു. സിനിമ താരം ശ്യാം മോഹൻ, ബ്രിങ്ഫോർത്ത് മാനേജിങ് പാർട്ണർമാരായ ബിനുമോൻ പി.ടി, രമ്യ ബിനു, ലാ ഡെക്കോർ ഇവെന്റ്സ് മാനേജിങ് പാർട്ണർ റഫീസ് ജലാലുദീൻ, നിർമ്മാതാവായ ഫൈസൽ ലത്തീഫ്. മറ്റ് കുടുംബാംഗങ്ങളും സ്റ്റാഫുകളും സമീപം
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.