പൃഥ്വിരാജും ഉണ്ണി മുകുന്ദനും മുഴുനീള വേഷങ്ങളിൽ ഒരുമിക്കുന്ന ആദ്യചിത്രമാണ് ‘ഭ്രമം. പ്രമുഖ ഛായാഗ്രഹകന് രവി കെ ചന്ദ്രന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. എ.പി ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നിവ സംയുക്തമായി നിര്‍മ്മിച്ച ഭ്രമം. 2018ൽ പുറത്തിറങ്ങിയ ശ്രീരാം രാഘവൻ സംവിധാനം ചെയ്ത് ആയുഷ്മമാൻ ഖുറാന പ്രധാന വേഷത്തിലെത്തിയ ‘അന്ധാധുനി’ന്റെ റീമേക്ക് ആണ് എന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്, മമ്ത മോഹന്‍ദാസ് എന്നിവര്‍ ഒന്നിച്ചെത്തുന്ന ഈ ചിത്രം ആമസോണ്‍ പ്രൈമില്‍ ഒക്ടോബര്‍ 7നാണ് റിലീസ് ചെയ്യുന്നത്. കോള്‍ഡ് കേസ്,കുരുതി എന്നീ ചിത്രങ്ങളുടെ വമ്പൻ സ്വീകാര്യയെക്കു ശേഷം വീണ്ടും പൃഥ്വിരാജുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ആമസോണ്‍ പ്രൈം വീഡിയോയുടെ കണ്ടെന്റ് ഡയറക്ടര്‍ വിജയ് സുബ്രമണ്യം അറിയിച്ചു.
രവി കെ. ചന്ദ്രന് തന്നെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ശരത് ബാലന്റേതാണ്. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ് നിർവഹിക്കുമ്പോൾ സംഗീതം ജേക്സ് ബിജോയിയും. റാഷി ഖന്ന, അനന്യ, സുരഭി ലക്ഷ്മി, ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.