ലോകം മുഴുവനുമുള്ള സാധാരണക്കാരും സെലിബ്രിറ്റികളും വരെ ഏറ്റെടുത്ത ഒരു സോഷ്യൽ മീഡിയ ചലഞ്ച് ആയിരുന്നു ബോട്ടിൽ ക്യാപ് ചലഞ്ച്. 360 ഡിഗ്രി കറങ്ങിയുള്ള കാല് കൊണ്ടുള്ള ഒരൊറ്റ കിക്കിലൂടെ ഒരു ബോട്ടിലിന്റെ ക്യാപ് മാത്രം അതിൽ നിന്ന് ഊരി തെറിപ്പിക്കുന്ന ഒട്ടേറെ ബോട്ടിലെ ക്യാപ് ചലഞ്ച് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിൽ സിനിമാ താരങ്ങളും കായിക താരങ്ങളുമെല്ലാം ഉണ്ടായിരുന്നു എന്നത് അതിനെ ലോകം മുഴുവൻ വളരെ വേഗത്തിൽ എത്തിച്ചു. ഇപ്പോഴിതാ എബ്രിഡ് ഷൈൻ ഒരുക്കിയ പുതിയ മലയാള ചിത്രമായ ദി കുങ്ഫു മാസ്റ്ററിലെ നായികയായ നീത പിള്ളയുടെ ബോട്ടിൽ ക്യാപ് ചലഞ്ച് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു.
കണ്ണ് മൂടി കെട്ടിയാണ് നീത ഇത് ചെയ്തത് എന്നത് ഈ വീഡിയോയെ കൂടുതൽ സ്പെഷ്യലാക്കുന്നുണ്ട്. എബ്രിഡ് ഷൈൻ തന്നെ ഒരുക്കിയ പൂമരം എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്ത് അരങ്ങേറ്റം കുറിച്ച നീത പിള്ളൈ ദി കുങ്ഫു മാസ്റ്റർ എന്ന ചിത്രത്തിന് വേണ്ടി മാർഷ്യൽ ആർട്സിൽ പരിശീലനം നേടിയിരുന്നു. ജിജി സ്കറിയ എന്ന പുതുമുഖം നായക വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തത് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ്. വലിയ പ്രേക്ഷക ശ്രദ്ധയാണ് ആക്ഷൻ നിറഞ്ഞ ആ ട്രൈലെർ നേടിയെടുത്തത്. ഈ വരുന്ന വെള്ളിയാഴ്ചയാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. മേജർ രവിയുടെ മകൻ അർജുൻ രവി ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് കെ ആർ മിഥുനും ഈ ചിത്രം നിർമ്മിച്ചത് ഫുൾ ഓൺ ഫ്രെയിംസിന്റെ ബാനറിൽ ഷിബു തെക്കുംപുറവുമാണ്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.