മലയാളത്തിന്റെ മഹാനടൻ, കംപ്ലീറ്റ് ആക്ടർ മോഹൻലാൽ തന്റെ പുതിയ രണ്ടു ചിത്രങ്ങളെ കുറിച്ച് പുറത്തു വിട്ട അപ്‌ഡേറ്റുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ് എന്നിവക്ക് ഓണം പ്രമാണിച്ചു നൽകിയ അഭിമുഖങ്ങളിലാണ് തന്റെ വരാനിരിക്കുന്ന എലോൺ, മോൺസ്റ്റർ എന്നീ ചിത്രങ്ങളെ കുറിച്ച് മോഹൻലാൽ വെളിപ്പെടുത്തിയത്. അതിൽ തന്നെ എലോൺ എന്ന ചിത്രത്തെ കുറിച്ചദ്ദേഹം പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടി. വളരെ വ്യത്യസ്‌തമായ ഒരു ചിത്രമാണ് എലോൺ എന്നും ഇത്തരം ചിത്രങ്ങൾ നേരത്തെ കമൽ ഹാസനൊക്കെ ചെയ്തിട്ടുണ്ടെങ്കിലും, അതിൽ നിന്നും കുറച്ചു കൂടി മാറിയാണ് എലോൺ ഒരുക്കിയിരിക്കുന്നതെന്നും മോഹൻലാൽ പറയുന്നു. ഈ ചിത്രത്തിൽ താൻ ഒരാൾ മാത്രമാണ് അഭിനയിച്ചിട്ടുള്ളുവെന്നും, വളരെ മികച്ച രീതിയിൽ തന്നെ ഷാജി കൈലാസ് ഈ ചിത്രം ഒരുക്കിയിട്ടുണ്ടെന്നും മോഹൻലാൽ പറയുന്നു. ഇത് കാണേണ്ട ഒരു ചിത്രമായിരിക്കുമെന്നും കോവിഡിൻ്റെ പാശ്ചാത്തലത്തിൽ സംഭവിക്കുന്ന ഒരു കഥയാണ് എലോൺ പറയുന്നതെന്നും മോഹൻലാൽ അറിയിച്ചു.
അതുപോലെ മോഹൻലാൽ എടുത്തു പറഞ്ഞ ഒരു ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്ത മോൺസ്റ്റർ. മലയാളത്തിൽ ഇതുവരെ പറയാൻ ശ്രമിക്കാത്ത ഒരു പ്രമേയമാണ് മോൺസ്റ്റർ പറയുന്നതെന്നും, അതിലെ ആക്ഷനൊക്കെ വളരെ വ്യത്യസ്തമായും ഗംഭീരമായും വൈശാഖ് ഒരുക്കിയിട്ടുണ്ടെന്നും മോഹൻലാൽ പറയുന്നു. ഈ രണ്ടു ചിത്രങ്ങളും റിലീസ് ചെയ്യാൻ റെഡി ആയാണിരിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ രണ്ടു ചിത്രങ്ങളും നിർമ്മിച്ചിരിക്കുന്നത്. ഒടിടിക്ക് വേണ്ടിയാണു ഈ ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നതെന്നാണ് സൂചന. അതിൽ മോൺസ്റ്റർ തീയേറ്ററിൽ വരാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. എലോൺ എന്ന ചിത്രം രചിച്ചത് രാജേഷ് ജയരാമനും മോൺസ്റ്റർ രചിച്ചത് ഉദയ കൃഷ്ണയുമാണ്. വളരെ വ്യത്യസ്തമായ ലുക്കുകളിലാണ് ഈ ചിത്രങ്ങളിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.