കുറച്ചു ദിവസങ്ങൾക്കു മുൻപാണ് പ്രശസ്ത ബോളിവുഡ് നിർമ്മാതാവ് ബോണി കപൂർ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനൊപ്പം നിൽക്കുന്ന ഏറ്റവും പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയതു. ബോണി കപൂർ നിർമ്മിച്ച തല അജിത്- എച് വിനോദ് ചിത്രമായ വാലിമൈ ഈ മാസം അവസാനം റിലീസിന് ഒരുങ്ങുകയാണ്. മാത്രമല്ല എച് വിനോദ് തന്നെ ഒരുക്കുന്ന അടുത്ത അജിത് ചിത്രം നിർമ്മിക്കുന്നതും ബോണി കപൂർ ആണ്. ആ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇപ്പോഴിതാ ആ ചിത്രത്തിലെ നിർണ്ണായക വേഷം അവതരിപ്പിക്കാനുള്ള ക്ഷണവുമായി ആണ് ബോണി കപൂർ മോഹൻലാലിനെ സമീപിച്ചത് എന്ന വാർത്തയാണ് തമിഴ് മാധ്യമങ്ങൾ പുറത്തു വിടുന്നത്. മോഹൻലാൽ, നാഗാർജുന എന്നിവരെയാണ് ഇപ്പോൾ സമീപിച്ചിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.
ഈ ചിത്രത്തിലെ ഒരു പോലീസ് കമ്മീഷ്ണർ വേഷം ചെയ്യാൻ ആണ് മോഹൻലാലിനെ സമീപിച്ചിരിക്കുന്നത് എന്നാണ് വിവരം. 20 – 25 ദിവസം മാത്രം ആണ് ഈ കഥാപാത്രം അവതരിപ്പിക്കുന്ന താരത്തിന് ഷൂട്ട് ഉണ്ടാവു എന്നും വളരെ നിർണ്ണായകമായതും വളരെ ശ്കതമായതുമായ ഒരു കഥാപാത്രം ആയതു കൊണ്ടാണ് അത് ചെയ്യാൻ മോഹൻലാൽ അല്ലെങ്കിൽ നാഗാർജുന പോലത്തെ വലിയ താരങ്ങളെ സമീപിക്കാനുള്ള തീരുമാനം അണിയറ പ്രവർത്തകർ എടുത്തത് എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അജിത് ചെയ്യുന്ന നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രത്തിന്റെ എതിരെ നിൽക്കുന്ന കഥാപാത്രം ആയതു കൊണ്ട് തന്നെ അത്ര ശക്തമായ സ്ക്രീൻ പ്രസൻസ് നല്കാൻ സാധിക്കുന്ന ഒരു നടന് മാത്രമേ ആ വേഷം ചെയ്യാൻ സാധിക്കു. എന്നാൽ തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ തിരക്കിലാണ് മോഹൻലാൽ എന്നത് കൊണ്ട് തന്നെ അദ്ദേഹം ഈ ഓഫർ സ്വീകരിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയം നിലനിൽക്കുകയാണ്.
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
This website uses cookies.