ലോകേഷ് കനകരാജിന്‍റെ വിജയ് ചിത്രം ‘മാസ്റ്ററി’ന്‍റെ ഹിന്ദി റീമേക്കിനെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ചിത്രത്തിൽ വിജയ് അവതരിപ്പിച്ച കോളേജ് പ്രൊഫസറുടെ വേഷം ഹിന്ദിയിൽ ഋത്വിക് റോഷൻ അവതരിപ്പിക്കുമെന്നാണ് സൂചന. ഹൃത്വിക്കുമായുള്ള നിര്‍മ്മാതാക്കളുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അത് വിജയിക്കുന്നപക്ഷം ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നുമാണ് ബോളിവുഡ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം. വില്ലൻ വേഷത്തിൽ കയ്യടി വാങ്ങിയ വിജയ് സേതുപതി തന്നെയാകും ഹിന്ദിയിലും ഇതേ വേഷം കൈകാര്യം ചെയ്യുകയെന്നും റിപ്പോർട്ടുണ്ട്. അതേസമയം ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. എൻഡെമോൾ ഷൈൻ ഇന്ത്യ, സിനി 1 സ്റ്റുഡിയോ, 7 സ്‌ക്രീൻ സ്റ്റുഡിയോ എന്നിവർ ചേർന്നാണ് മാസ്റ്റർ ഹിന്ദി റീമേക്ക് നിർമ്മിക്കുന്നത്.
വന്‍ തുകയ്ക്കാണ് മാസ്റ്ററിന്‍റെ റീമേക്ക് അവകാശം വിറ്റുപോയിരിക്കുന്നതെന്നാണ് വിവരം. ഈ വര്‍ഷത്തിന്‍റെ രണ്ടാംപകുതിയിലാവും റീമേക്കിന്‍റെ ചിത്രീകരണം ആരംഭിക്കുക. അതേസമയം ചിത്രത്തിന്‍റെ സംവിധായകന്‍ ആരെന്ന കാര്യവും ഇനിയും അനൗണ്‍സ് ചെയ്യപ്പെട്ടിട്ടില്ല. ഈ വര്‍ഷത്തിന്‍റെ രണ്ടാംപകുതിയിലാവും റീമേക്കിന്‍റെ ചിത്രീകരണം ആരംഭിക്കുക. അതേസമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘മാസ്റ്റർ ’ആക്ഷൻ മാസ് എന്റർടെയ്‌നർ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. വിജയ്‌യും വിജയ് സേതുപതിയും തമ്മിലുള്ള ഏറ്റുമുട്ടൽ കയ്യടികളോടെയാണ് ആരാധകർ സ്വീകരിച്ചത്. രണ്ട് അഭിനേതാക്കൾക്കും ചിത്രത്തിൽ തുല്യ പ്രാധാന്യമാണുള്ളത്. ഹിന്ദി പ്രേക്ഷകർക്ക് അനുയോജ്യമായ രീതിയിൽ ചെറിയ മാറ്റങ്ങളോടെ ചിത്രം ഒരുക്കുമെന്നാണ് സൂചന.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്‌നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.