സൗത്ത് ഇന്ത്യൻ സിനിമ ലോകം ഉറ്റു നോക്കുന്ന ചിത്രമാണ് സൂര്യ- മോഹൻലാൽ ഒന്നിക്കുന്ന കെ.വി ആനന്ദ് ചിത്രം. അയൺ, മാട്രാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സൂര്യ- കെ.വി ആനന്ദ് ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ ഏറെ പ്രതീക്ഷ നൽകുന്ന ഒന്ന് തന്നെയാണ്. തേന്മാവിൻ കൊമ്പത്ത് സിനിമയിൽ ഛായാഗ്രഹണം നിർവഹിച്ച് നാഷണൽ അവാർഡ് കാരസ്ഥമാക്കിയ വ്യക്തി കൂടിയാണ് കെ.വി ആനന്ദ്, പിന്നീട് തമിഴിൽ മുൻനിര സംവിധായകനായി മാറി കുറെയേറെ വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാൽ- കെ.വി ആനന്ദ് ഒന്നിക്കുന്നത്, അന്ന് ഛായാഗ്രാഹകനായും ഇന്ന് ഡയറക്ടറായി വർഷങ്ങൾക്ക് ശേഷം വരുന്നു എന്നത് വലിയൊരു പ്രത്യേകയാണ്. തെലുഗ് താരം അല്ലു സിരിഷ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ‘കടയ് കുട്ടി സിങ്കം’ എന്ന സിനിമയിലെ നായിക സയേഷയാണ് കെ.വി ആനന്ദ് ചിത്രത്തിൽ നായികയായിയെത്തുന്നത്. 2.0 എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ലൈക്കാ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
കെ. വി ആനന്ദ് ചിത്രത്തിൽ ബോളിവുഡ് താരം ബൊമൻ ഹിറാണി പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രീ പ്രൊഡക്ഷൻ സമയത്ത് ഒരു പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്യാൻ അദ്ദേഹത്തെ സമീപിച്ചിരുനെങ്കിലും സ്ഥിതികരണം ഉണ്ടായിരുന്നില്ല എന്നാൽ ചിത്രത്തിൽ ബൊമൻ ഹിറാണിയുണ്ടാവും എന്നാണ് അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അല്ലു അർജുൻ ചിത്രം ‘നാ പേര് സൂര്യ’ യിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്, കേണൽ സഞ്ജയായി അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു. ബോളിവുഡിൽ ഒട്ടേറെ ചിത്രങ്ങളിൽ ഭാഗമായിട്ടുള്ള അദ്ദേഹം അവസാനമായി അഭിനയിച്ച ബോളിവുഡ് ചിത്രമാണ് ‘വെൽക്കം ടു ന്യു യോർക്ക്’. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനയ്താക്കളിൽ ഒരാളാണ് ബൊമൻ ഹിറാണി. സൗത്ത് ഇന്ത്യൻ ഭാഷകളിൽ തെലുഗിൽ അഭിനയിച്ചിട്ടുള്ള താരത്തിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാവും കെ.വി ആനന്ദ് ചിത്രം. അടുത്ത ആഴ്ച ലണ്ടനിൽ നടക്കാനിരിക്കുന്ന ആദ്യ ഷെഡ്യുളിൽ ബൊമൻ ഹിറാണിയും ഭാഗമാവും
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
കൂമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും ജിത്തു ജോസഫും ഒന്നിക്കുന്നു. 'മിറാഷ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ…
മലയാളത്തിന്റെ ഭാഗ്യനായിക എന്ന ലേബൽ സ്വന്തമാക്കിയ അനശ്വര രാജൻ 2025ന്റെ ആരംഭത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകർച്ചയോടെയാണ് എത്തുന്നത്. 'രേഖാചിത്രം'ത്തിന്റെ ഫസ്റ്റ്ലുക്ക്…
ഒരുപാട് നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു ഹൊറർ കോമഡി എന്റർടെയ്നർ എത്തിയത്. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും…
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ തരംഗമാകുന്നു. അഖിൽ പോളും അനസ് ഖാനും…
This website uses cookies.