കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ജോഷി ഒരുക്കാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് റമ്പാൻ. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഈ ചിത്രത്തിന്റെ ലോഞ്ചിങ് നടന്നത്. അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങൾക്ക് ശേഷം നടനും രചയിതാവുമായ ചെമ്പൻ വിനോദ് തിരക്കഥ രചിക്കുന്ന ഈ ചിത്രം അടുത്ത വർഷം പകുതിയോടെയാണ് ആരംഭിക്കുക. ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ മോഹൻലാലിൻറെ മകളുടെ വേഷത്തിൽ ഈ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. അർജുൻ അശോകൻ, കൃഷ്ണ ശങ്കർ എന്നിവരും ഇതിന്റെ താരനിരയിലുണ്ടെന്നാണ് സൂചന. ഇപ്പോഴിതാ ഈ പാൻ ഇന്ത്യൻ ചിത്രത്തിലെ വില്ലൻ വേഷത്തിലേക്ക് പ്രശസ്ത ബോളിവുഡ് താരം സോനു സൂദ് എത്തുമെന്ന വാർത്തകളാണ് പ്രചരിക്കുന്നത്. ഔദ്യോഗിക സ്ഥിതീകരണമൊന്നും വന്നിട്ടില്ലെങ്കിലും സോനു സൂദ് റമ്പാനിൽ വില്ലനാവുമെന്നുള്ള റിപ്പോർട്ടുകൾ ആരാധകരിൽ ആവേശം ജനിപ്പിച്ചിട്ടുണ്ട്.
സൽമാൻ ഖാന്റെ ദബാംഗ് ഉൾപ്പെടെയുള്ള ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ ബോളിവുഡിൽ വലിയ ജനപ്രീതി നേടിയ നടനാണ് സോനു സൂദ്. തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള സോനുവിന്റെ ആദ്യ മലയാള ചിത്രമായേക്കാം റമ്പാൻ. ചെമ്പൻ വിനോദ്, എയ്ൻസ്റ്റീൻ സാക് പോൾ, ശൈലേഷ് ആർ സിങ് എന്നിവർ ചേർന്ന് ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സ്, എയ്ൻസ്റ്റീൻ മീഡിയ, നെക്സ്റ്റൽ സ്റ്റുഡിയോ എന്നിവയുടെ ബാനറിലാണ് റമ്പാൻ നിർമ്മിക്കുക. 2025 വിഷു/ഈസ്റ്റർ റിലീസായി പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുക സമീർ താഹിർ, എഡിറ്റിംഗ് നിർവഹിക്കുക വിവേക് ഹർഷൻ എന്നിവരാണ്. വിഷ്ണു വിജയ് സംഗീതമൊരുക്കുന്ന റമ്പാന് വേണ്ടി വസ്ത്രാലങ്കാരം നിർവഹിക്കുന്നത് മഷർ ഹംസയും മേക്കപ്പ് ഒരുക്കുന്നത് റോനെക്സ് സേവ്യറുമാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.