കോവിഡ് 19 പ്രതിരോധ പ്രവർത്തങ്ങൾ തുടരുമ്പോൾ നമ്മുടെ സിനിമാ താരങ്ങളും തങ്ങൾക്കാവുന്ന സഹായങ്ങൾ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര സർക്കാരിനും അതുപോലെ പൊതു ജനങ്ങൾക്കുമെത്തിച്ചു ഈ പോരാട്ടത്തിൽ മുന്നിൽ തന്നെയുണ്ട്. മോഹൻലാൽ, വിജയ്, സൂര്യ, അജിത്, രജനികാന്ത്, കമൽ ഹാസൻ, അല്ലു അർജുൻ, ലോറെൻസ്, പ്രകാശ് രാജ് തുടങ്ങി ഒട്ടേറെ ദക്ഷിണേന്ത്യൻ സൂപ്പർ താരങ്ങൾ സാമ്പത്തിക സഹായവും മറ്റനേകം സഹായങ്ങളുമായി മുന്നിൽ നിൽക്കുമ്പോൾ ബോളിവുഡിൽ നിന്ന് അക്ഷയ് കുമാർ, ആമിർ ഖാൻ, സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, അമിതാബ് ബച്ചൻ എന്നിവരും ഒരുപാട് സഹായങ്ങൾ നൽകി മുന്നിലുണ്ട്. ഇപ്പോഴിതാ മറ്റൊരു ബോളിവുഡ് സൂപ്പർ താരം ചെയ്ത കാരുണ്യ പ്രവർത്തിയാണ് സോഷ്യൽ മീഡിയയുടെ കയ്യടി നേടുന്നത്. കൊറോണക്കാലത്ത് തെരുവുമൃഗങ്ങളെയും ഭവനരഹിതരെയും സഹായിക്കാനായി ചിത്രം വരച്ച് പണം സമാഹരിക്കുന്ന പന്ത്രണ്ടുവയസ്സുകാരിയെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ബോളിവുഡ് സംവിധായിക ഫറാ ഖാന്റെ മകൾ അന്യയാണ് തന്നാലാവുന്ന രീതിയിൽ പണം സമാഹരിച്ചു നല്കിക്കൊണ്ടിരുന്ന ആ കൊച്ചു കലാകാരി.
ഇപ്പോഴിതാ അന്യ വരച്ച ഒരു ചിത്രം ഒരു ലക്ഷം രൂപ നൽകി വാങ്ങിയിരിക്കുകയാണ് ബോളിവുഡിന്റെ ജൂനിയർ ബച്ചനായ അഭിഷേക് ബച്ചൻ. ചിത്രംവരയിലൂടെ ഏതാണ്ട് രണ്ടു ലക്ഷം രൂപയോളം സമാഹരിച്ച അന്യയുടെ കൊറോണ ദുരിതാശ്വാസത്തിനായുള്ള പണം ശേഖരണത്തിലേക്കു വലിയൊരു പങ്കാണ് അഭിഷേക ബച്ചൻ ആ ചിത്രം വാങ്ങിച്ചു കൊണ്ട് നൽകിയിരിക്കുന്നത്. മൃഗസ്നേഹിയായ അന്യ താൻ വരയ്ക്കുന്ന മൃഗങ്ങളുടെ സ്കെച്ചുകൾക്ക് 1000 രൂപയാണ് ആളുകളിൽ നിന്ന് വാങ്ങിയിരുന്നത് എങ്കിൽ അഭിഷേക് അന്യയുടെ ഒരു സ്കെച്ച് 101000 രൂപയ്ക്ക് വാങ്ങിയാണ് ഈ കൊച്ചു കലാകാരിയുടെ നന്മ നിറഞ്ഞ മനസ്സിന് പിന്തുണയുമായി എത്തിയത്.
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
This website uses cookies.