പ്രശസ്ത ബോളിവുഡ് നടി പ്രിയങ്ക ചോപ്ര മലയാള സിനിമയിൽ എത്തുന്നു എന്നു വാർത്തകൾ. ബോളിവുഡിലും അടുത്തിടെ ഹോളിവുഡിലും തന്റെ ശക്തമായ സാന്നിധ്യം അറിയിച്ച പ്രിയങ്ക ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടിമാരുടെ കൂട്ടത്തിൽ പേരെടുത്തു പറയേണ്ട അഭിനേത്രിയാണ്. പക്ഷെ പ്രിയങ്ക ചോപ്ര മലയാളത്തിൽ എത്തുന്നത് നടി ആയല്ല. നിർമ്മാതാവിന്റെ വേഷത്തിലാണ്. ദേശീയ പുരസ്‌കാരം നേടിയ വെന്റിലേറ്റർ എന്ന ചിത്രം നിർമ്മിച്ചത് പ്രിയങ്ക ചോപ്ര ആയിരുന്നു. ആ ചിത്രത്തിന്റെ മലയാളം റീമേക്കും ആയി ആണ് പ്രിയങ്ക വരുന്നത്. രാജേഷ് മപുസ്കരാണ് വെന്റിലേറ്റർ എഴുതി സംവിധാനം ചെയ്തത്. മലയാളം റീമേക്കിനുള്ള കരാർ ഒപ്പിട്ടു കഴിഞ്ഞതായി പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്ര മാധ്യമങ്ങളെ അറിയിച്ചു. ഉള്ളടക്കത്തിന് ഒരുപാട് പ്രാധാന്യം കൊടുക്കുന്ന മികച്ച ചിത്രങ്ങളെ എന്നും പ്രോത്സാഹിപ്പിക്കുന്ന മലയാള സിനിമയെ ആണ് കൂടുതൽ വലിയ ഇൻഡസ്ട്രികളായ തമിഴിനെക്കാളും തെലുങ്കിനെക്കാളും തങ്ങൾക്കു മനസ്സിലാക്കാനും എളുപ്പം എന്നു മധു ചോപ്ര പറയുന്നു.
ഇപ്പോൾ ബോളിവുഡ് ചിത്രങ്ങൾക്ക് ഒപ്പം തന്നെ ഹോളിവുഡ് സിനിമകളും പ്രശസ്ത ഇംഗ്ലീഷ് ടിവി സീരിസുകളും പ്രിയങ്കയെ കാത്തിരിക്കുന്നു. ക്വാണ്ടിക്കോ സീരീസിൽ പ്രിയങ്ക അഭിനയിച്ചു കഴിഞ്ഞു. ബേ വാച്ച് എന്ന ചിത്രത്തിലൂടെ ആയിരുന്നു പ്രിയങ്കയുടെ ഹോളിവുഡ് അരങ്ങേറ്റം. ഫാഷൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള ഈ നടി ഒട്ടനവധി ഫിലിം ഫെയർ അവാർഡുകളും മറ്റനവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ ബ്ലോക്ക്ബസ്റ്റർ വിജയത്തിന്റെ നാലാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് കടന്നു…
നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം…
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദനി ഒരുക്കിയ മാർക്കോ എന്ന ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം വൈകുന്നേരമാണ് റിലീസ്…
മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവയാണ് ഹൊറർ കോമഡി ചിത്രങ്ങൾ. വളരെ വിരളമായിട്ടാണ് ഈ വിഭാഗത്തിൽ ഉള്ള ചിത്രങ്ങൾ മലയാളത്തിൽ വരുന്നത്.…
മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങാൻ പോകുന്ന പുതിയ മലയാള ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ ആരാധകരെ…
പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രത്തിൽ നിർണ്ണായക വേഷത്തിൽ മലയാള താരം കുഞ്ചാക്കോ ബോബനും…
This website uses cookies.