ബോളിവുഡിലെ ഏറ്റവും പ്രശസ്തരായ നിർമ്മാതാക്കളിൽ ഒരാളാണ് ഏക്ത കപൂർ. സിനിമ മാത്രമല്ല, ഒട്ടേറെ ടെലിവിഷൻ പരമ്പരകളും ഷോകളും നിർമ്മിക്കുന്ന വ്യക്തി കൂടിയാണ് ഏക്ത. ബാലാജി ടെലിഫിലിംസ് എന്ന ഏക്തയുടെ കമ്പനി ഹിന്ദിയിൽ ടിആർപി റേറ്റിങ് ഏറ്റവും കൂടുതലുള്ള സീരിയലുകൾ നിർമിക്കുന്ന കമ്പനിയാണ്. മാത്രമല്ല, ഒട്ടേറെ ശ്രദ്ധ നേടിയ വമ്പൻ ബോളിവുഡ് ചിത്രങ്ങളും ഈ ബാനറിൽ ഏക്ത നിർമ്മിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഒരു വർഷത്തെ ശമ്പളമായി രണ്ടര കോടി രൂപ തന്റെ കമ്പനിയിലെ ജോലിക്കാർക്ക് വേണ്ടി നൽകിയിരിക്കുകയാണ് ഏക്ത കപൂർ. കോവിഡ് ഭീഷണി മൂലം സിനിമ, സീരിയൽ എന്നിവയുടെ പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ എല്ലാം നിർത്തി വെച്ചതോടെ തൊഴിലില്ലാതെയായ തന്റെ കമ്പനിയിലെ ജോലിക്കാർക്കാണ് ഏക്ത പണം കൈമാറിയത്. രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ തന്റെ ബാനറിൽ ഉള്ള എല്ലാ സിനിമകളുടേയും, ടെലിവിഷൻ സീരിയലുകളുടേയും പ്രൊഡക്‌ഷൻ ഏക്ത കപൂർ നിർത്തി വെച്ചിരുന്നു. പണം നല്കിയതിനൊപ്പം ജീവനക്കാരോട് സുരക്ഷിതരായും ആരോഗ്യത്തോടെയുമിരിക്കാനും ഏക്ത കപൂർ ആവശ്യപ്പെട്ടു.
1995 ഇൽ സൂപ്പർ ഹിറ്റായ പഡോസൻ എന്ന ടെലിവിഷൻ സീരിസ് നിർമ്മിച്ച് അരങ്ങേറ്റം കുറിച്ച ഏക്ത കപൂർ ഇതുവരെ നിർമ്മിച്ചത് ഏകദേശം നൂറ്റിമുപ്പതോളം ടെലിവിഷൻ സീരീസുകളാണ്. 2001 ഇൽ റിലീസ് ചെയ്ത ക്യൂൻ കി മേം ജൂട് നഹി ബോൽത്താ എന്ന ചിത്രം നിർമ്മിച്ച് ബോളിവുഡിൽ എത്തിയ ഏക്ത ഇതുവരെ നിർമ്മിച്ചത് 38 ചിത്രങ്ങളാണ്. ഷൂട്ട് ഔട്ട് അറ്റ് ലോഖന്ദ്‌വാല, മിഷൻ ഇസ്താംബുൾ, വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ, രാഗിണി എം എം എസ്, ഡർട്ടി പിക്ച്ചർ, ഷൂട്ട് ഔട്ട് അറ്റ് വാഡാല, ലൂട്ടേര, വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ ദൊബാര, ഏക് വില്ലൻ, മേം തേരാ ഹീറോ, ക്യാ കൂൾ ഹെ ഹം, അസ്ഹർ, ഉഡ്താ പഞ്ചാബ്, ഗ്രേറ്റ് ഗ്രാൻഡ് മസ്തി, ഹാഫ് ഗേൾ ഫ്രണ്ട്, വീരേ ദി വെഡിങ്, ജഡ്ജ്‌മെന്റൽ ഹെ ക്യാ, ജബരിയ ജോഡി, ഡ്രീം ഗേൾ എന്നിവ ഏക്ത കപൂർ നിർമ്മിച്ച ചിത്രങ്ങളിൽ ചിലതാണ്. ഇരുപത്തിയാറോളം വെബ് സീരീസുകളുടെ പുറകിലും ഏക്ത കപൂർ ജോലി ചെയ്തിട്ടുണ്ട്.
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
This website uses cookies.