തന്റെ ദൃശ്യങ്ങളിലൂടെ ബോളിവുഡ് സിനിമകളിൽ വിസ്മയം വിരിയിച്ചിട്ടുള്ള ഛായാഗ്രാഹകനാണ് മലയാളിയായ കെ യു മോഹനൻ. ഷാരൂഖ് ഖാൻ നായകനായ ഡോൺ, ആമിർ ഖാൻ നായകനായ തലാഷ്, ഷാരൂഖിന്റെ തന്നെ ചിത്രങ്ങളായ റായീസ്, ജബ് ഹാരി മെറ്റ് സേജെൽ എന്നിവയൊക്കെ കെ യു മോഹനൻ ഒരുക്കിയ ദൃശ്യങ്ങളാൽ മനോഹരമായ ചിത്രങ്ങൾ ആണ്.
ബോളിവുഡിലെ സൂപ്പർ നടന്മാരുടെ പ്രീയപ്പെട്ട ക്യാമറാമാൻ ആണ് കെ യു മോഹനൻ. അദ്ദേഹം ഇപ്പോൾ മലയാളത്തിൽ എത്തുകയാണ്. ഫഹദ് ഫാസിൽ നായകൻ ആയെത്തുന്ന കാർബൺ എന്ന ചിത്രത്തിലൂടെയാണ് കെ യു മോഹനൻ തന്റെ ദൃശ്യങ്ങളുമായി മലയാളത്തിൽ എത്തുന്നത്.
പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ വേണുവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 17 മുതൽ ഈ ചിത്രം ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്.
ദയ, മുന്നറിയിപ്പ് എന്നീ ചിത്രങ്ങൾ ആണ് വേണു ഇതിനു മുൻപേ സംവിധാനം ചെയ്തിട്ടുള്ള ചിത്രങ്ങൾ. കലാമൂല്യത്തിന് പ്രാധാന്യം നല്കിയൊരുക്കിയ കൊമേർഷ്യൽ അല്ലാത്ത ചിത്രങ്ങൾ ആയിരുന്നു അവയെങ്കിൽ കാർബൺ ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് വേണു ഒരുക്കുന്നതെന്ന് ചിത്രത്തിന്റെ നിർമ്മാതാവായ സിബി തോട്ടുപുറം അറിയിച്ചു.
കാടിന്റെ പാശ്ചാത്തലത്തിൽ കഥയുടെ പ്രധാന ഭാഗം കടന്നു പോകുന്ന ഈ ചിത്രത്തിൽ ഫഹദ് സിബി എന്ന യുവാവാവിന്റെ വേഷമാണ് ചെയ്യുന്നത്. മമത മോഹൻദാസ് നായിക ആയെത്തുന്ന ഈ ചിത്രത്തിന് സംഗീതം സംവിധാനം നിർവഹിക്കുന്നതും ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകനും സിനിമ സംവിധായകനുമായ വിശാൽ ഭരദ്വാജ് ആണ്.
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.