കോവിഡ് 19 ഭീഷണി മൂലം രാജ്യം മുഴുവൻ ലോക്ക്ഡൗണ്‍ ആയതിനാല്‍ പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും കാണാന്‍ സാധിക്കാതെ കഴിയുന്ന ആളുകൾ ഒരുപാടുണ്ട്. നമ്മുടെ പല പ്രീയപ്പെട്ട സിനിമാ താരങ്ങളും ആ കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ ഈ അവസ്ഥയിൽ തന്റെ അനുജത്തിയെ പിരിഞ്ഞിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് താരം യാമി ഗൗതം. അങ്ങനെയിരിക്കെയാണ് അനുജത്തിയുടെ ജന്മദിനവും എത്തിയത്. ഇപ്പോൾ അനുജത്തിക്കു ജന്മദിന ആശംസകൾ നേർന്നു കൊണ്ട് യാമി ഗൗതം തന്റെ ഇൻസ്റ്റാഗ്രാമിൽ ഇട്ട തങ്ങളുടെ ഒരു പഴയകാല ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തന്റെയും അനുജത്തിയുടേയും കുട്ടിക്കാലത്തെ ഒരു ചിത്രമാണ് യാമി പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ തോക്കും പിടിച്ചു നില്‍ക്കുന്നതാണ് യാമി ഗൗതമിന്റെ സഹോദരി.
തന്നെ സംരക്ഷിക്കാന്‍ പണ്ടേ എന്ന വാക്കുകളോടെയാണ് യാമി സഹോദരിക്കൊപ്പമുള്ള ചിത്രം പങ്കു വെക്കുകയും ജന്മദിനാശംസ നേരുകയും ചെയ്തത്. ചേച്ചിയെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞു യാമിയുടെ സഹോദരിയും കഴിഞ്ഞ ദിവസം ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടിരുന്നു. യാമിയോടൊപ്പമുള്ള ചിത്രവും ആ പോസ്റ്റിൽ സഹോദരി പങ്കു വച്ചിരുന്നു. ബോളിവുഡിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, പഞ്ചാബി ഭാഷകളിലും അഭിനയിച്ചിട്ടുള്ള യാമി മലയാളത്തിൽ പൃഥ്വിരാജ് സുകുമാരനൊപ്പം ഹീറോ എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ 2 വമ്പൻ ബോളിവുഡ് ഹിറ്റുകളായ ഉറി, ബാല എന്നിവയിൽ നായികയായി യാമി ഗൗതം വലിയ പ്രേക്ഷക- നിരൂപക പ്രശംസയും നേടിയെടുത്തിരുന്നു. ആയുഷ്മാൻ ഖുറാനയുടെ നായികയായി വിക്കി ഡോണർ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം കുറിച്ച യാമി ഗൗതമിന്റെ കരിയറിലെ ആദ്യ ചിത്രം കന്നഡയിൽ ആയിരുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.