മലയാളത്തിലെ പ്രശസ്ത നടനായ അജു വർഗീസ് നായകനായി എത്തുന്ന ചിത്രമാണ് കമല. പ്രശസ്ത സംവിധായകൻ രഞ്ജിത്ത് ശങ്കർ രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ത്രില്ലർ വരുന്ന നവംബർ മാസത്തിൽ റിലീസ് ചെയ്യും. ഇതിന്റെ ട്രൈലെർ ഇപ്പോഴേ വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു കഴിഞ്ഞു. ഈ ചിത്രത്തിൽ അജു വർഗീസിന്റെ നായികാ വേഷത്തിൽ എത്തുന്നത് ബോളിവുഡിൽ നിന്നുള്ള ഒരു സുന്ദരി ആണ്. റൂഹാനി ശർമ്മ എന്ന് പേരുള്ള ഈ നടിയാണ് ഈ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ കമലക്കു ജീവൻ നൽകുന്നത്. പഞ്ചാബി ചിത്രങ്ങളിലൂടെ അരങ്ങേറ്റം കുറിച്ച റൂഹാനി പിന്നീട് തെലുങ്കു സിനിമയിലും അഭിനയിച്ചു പ്രശസ്തി നേടി. ഇതിനൊപ്പം തമിഴ്, ഹിന്ദി സിനിമകളുടെയും ഭാഗമായിട്ടുണ്ട് ഈ നടി.
ഡ്രീംസ് ആൻഡ് ബിയോണ്ട് എന്ന ബാനറിൽ രഞ്ജിത്ത് ശങ്കർ തന്നെ നിർമ്മിച്ച ഈ ചിത്രത്തിൽ അനൂപ് മേനോനും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. തന്റെ ആദ്യ ചിത്രങ്ങൾ ആയ പാസഞ്ചർ, അർജുനൻ സാക്ഷി എന്നിവക്ക് ശേഷം രഞ്ജിത്ത് ശങ്കർ ഒരുക്കുന്ന ത്രില്ലർ ചിത്രമാണ് കമല. ആദ്യ രണ്ടു ചിത്രങ്ങൾക്ക് ശേഷം, കോമെടിക്ക് പ്രാധാന്യമുള്ള ചിത്രങ്ങൾ ആണ് രഞ്ജിത്ത് ശങ്കർ ഒരുക്കിയത്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ വർഷവും കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ രാമന്റെ ഏദൻ തോട്ടവുമാണ് രഞ്ജിത്ത് ശങ്കർ ഒരുക്കിയ മറ്റു വ്യത്യസ്ത ചിത്രങ്ങൾ. ജയസൂര്യക്ക് ഒപ്പം പുണ്യാളൻ സീരിസ്, പ്രേതം സീരിസ്, എന്നിവ ഒരുക്കിയ രഞ്ജിത്ത് ശങ്കർ ജയസൂര്യയെ തന്നെ നായകനാക്കി സു സു സുധി വാത്മീകം, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.
ഹാസ്യ വേഷങ്ങളിലൂടെ ഏറെ തിളങ്ങിയിട്ടുള്ള അജു വർഗീസ് നായകനായി എത്തുന്ന ആദ്യ ചിത്രമാണ് ഇത്. ഇതിനു മുൻപ് മൾട്ടിസ്റ്റാർ ചിത്രങ്ങളിൽ അജു നായക തുല്യമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ലവ് ആക്ഷൻ ഡ്രാമയിലൂടെ നിർമ്മാതാവും ആയ അജു ഇപ്പോൾ ഒരു ചിത്രം രചിക്കുകയും ചെയ്യുന്നുണ്ട്. ഏതായാലും ഒരു നടൻ എന്ന നിലയിൽ അജുവിന്റെ കരിയറിലെ ഒരു ടേണിങ് പോയിന്റ് ആയിരിക്കും കമല എന്നാണ് ഏവരും വിശ്വസിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.