Bollywood Actress Sayyeshaa About Mohanlal
മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാൽ അടുത്തതായി അഭിനയിക്കാൻ പോകുന്ന ചിത്രം തമിഴിൽ ആണ്. മോഹൻലാലിനൊപ്പം സൂര്യയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് കെ വി ആനന്ദും ഈ ചിത്രം നിർമ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്സും ആണ്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങാൻ പോകുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അധികം വൈകാതെ തന്നെ ലണ്ടനിൽ ആരംഭിക്കും . വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത് ബോളിവുഡ് നടിയും വന മകൻ എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തയുമായ സായ്‌യേഷ ആണ്. കെ വി ആനന്ദിനും സുര്യക്കും ഒപ്പം ജോലി ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ട്വീറ്റ് ചെയ്ത സായ്‌യേഷ പറയുന്നത്, മോഹൻലാൽ സാറിനൊപ്പം അഭിനയിക്കാൻ സാധിക്കുക എന്നാൽ ഒരു നടിയെന്ന നിലയിൽ അത് തനിക്കു കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യവും ആദരവും ആണെന്നാണ്.
മോഹൻലാൽ, സൂര്യ, സായ്‌യേഷ എന്നിവർക്കൊപ്പം തെലുങ്ക് നടൻ അല്ലു സിരിഷ്, ബോളിവുഡ് താരം ബോമൻ ഇറാനി എന്നിവരും ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമാകും. ഹാരിഷ് ജയരാജ് ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇതുവരെ മറ്റു വിവരങ്ങൾ ഒന്നും പുറത്തു വിട്ടിട്ടില്ലാത്ത ഈ ചിത്രം മോഹൻലാലിൻറെ കരിയറിലെ മുന്നൂറ്റി മുപ്പത്തിയേഴാമത്തെയും സൂര്യയുടെ കരിയറിലെ മുപ്പത്തിയേഴാമത്തെയും ചിത്രമാണെന്ന പ്രത്യേകതയും ഉണ്ട്. അജയ് ദേവ്ഗൺ നായകനായ ശിവായ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് സായ്‌യേഷ ഏവരുടെയും ശ്രദ്ധ നേടിയെടുക്കുന്നത്. ഒരു മികച്ച നടിയെന്നതിനൊപ്പം തന്നെ വളരെ മികച്ച ഒരു നർത്തകി കൂടിയാണ് സായ്‌യേഷ.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.