മലയാളത്തിലെ സ്റ്റൈലിഷ് താരം ദുൽഖർ ആദ്യമായി ബോളിവുഡിൽ കേന്ദ്ര കഥാപാത്രമായി വേഷമിടുന്ന ചിത്രമായിരുന്നു ‘കർവാൻ’. ആകർഷ് ഖുറാന സംവിധാനം ചെയ്ത ഈ ചിത്രം റീലീസിനായി ഒരുങ്ങുകയാണ്. ദുൽഖറിന്റെ മലയാളത്തിൽ അവസാനമായി ഇറങ്ങിയ സോളോ സിനിമയുടെ സംവിധായകൻ ബിജോയ് നമ്പ്യാരാണ് കർവാന്റെ കഥ ഒരുക്കിയിരിക്കുന്നത്.ദുൽഖർ സൽമാൻ, ഇർഫാൻ ഖാൻ, മിതില പൽക്കർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി വേഷമിടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിച്ചു, എന്നാൽ ഒരു ദിവസത്തിന് ശേഷം പ്രേക്ഷകരെ ആവേശത്തിലാഴ്ത്തികൊണ്ട് ഒരു ട്രൈലരും പുറത്തിറങ്ങി.
ഇന്ത്യയിലെ എല്ലാ സിനിമ പ്രേമികളും ട്രെയ്‌ലർ ഇരുകൈയും നീട്ടി സ്വീകരിച്ചു അതോടൊപ്പം കുറെയേറെ സിനിമ താരങ്ങളും ട്രെയ്‌ലറെ പ്രശംസിച്ചു മുന്നോട്ട് വന്നിരുന്നു. അഖിൽ അക്കിനെനി, ദങ്കൾ സംവിധായകൻ നിതീഷ് തിവാരി, രാകുൽ പ്രീത്, അദിതി രാവോ ഹൈദാരി, സിദ്ധാർത്ഥ് മൽഹോത്ര, അശ്വിനി അയർ തിവാരി, വിക്കി കൗശൽ, പുകിത് സമ്രാട്, റാണ തുടങ്ങിയ താരങ്ങളാണ് ‘കർവാൻ’ ട്രെയ്‌ലറിനെ കുറിച്ചു അഭിപ്രായപ്പെടുകയും മികച്ച പിന്തുണ നൽകുകയും ചെയ്തത്.
മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്ന ഈ ചിത്രം ഒരു റോഡ് ഫൻ എന്റർട്ടയിനർ ആയിരിക്കും. ദുൽഖർ സൽമാൻ ബാംഗ്ലൂരിൽ പഠിച്ചു വളർന്ന യുവാവായാണ് ചിത്രത്തിൽ വേഷമിടുന്നത്. ബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രം ബോളിവുഡ് സിനിമ ലോകത്തിന് ഒരു പുത്തൻ അനുഭവമായിരിക്കും.അനുരാഗ് സൈക്കിയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. അവിനാഷ് അരുനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ആർ.എസ്.വി.പി ഇഷ്‌ക ഫിലിംസിന്റെ ബാനറിൽ റോണ്ണി സ്ക്രീവാലയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഓഗസ്റ്റ് 3ന് ലോകമെമ്പാടും ചിത്രം പ്രദർശനത്തിനെത്തും
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.