കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് സുപ്രസിദ്ധ ബോളിവുഡ് താരം സഞ്ജയ് ദത്ത് തന്റെ ജന്മദിനം ആഘോഷിച്ചത്. കെ ജി എഫ് 2 എന്ന ചിത്രത്തിൽ സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന അധീര എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ താരത്തെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന വാർത്തകളാണ് വന്നിരിക്കുന്നത്. ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ സഞ്ജയ് ദത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കോവിഡ് റാപ്പിഡ് ടെസ്റ്റ് നടത്തിയപ്പോൾ നെഗറ്റീവ് റിസൽട്ട് ആണ് വന്നത് എന്നത് ആരാധകർക്ക് ആശ്വാസമേകുന്നു. ഏതായാലും ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ കുഴപ്പങ്ങളൊന്നുമില്ല എന്നാണ് വിവരം.
തനിക്ക് ഇപ്പോൾ കുഴപ്പം ഒന്നുമില്ല എന്ന് സഞ്ജയ് ദത്ത് ട്വിറ്റെർ വഴി അറിയിക്കുകയും ചെയ്തിട്ടുണ്ട്. താൻ സുഖമായിരിക്കുന്നു എന്നും ഇപ്പോള്‍ നിരീക്ഷണത്തിലാണ് എന്നും സഞ്ജയ് ദത്ത് പറയുന്നു. തന്റെ കോവിഡ് ടെസ്റ്റ് നെഗറ്റീവാണ് എന്നു അറിയിച്ചതിനൊപ്പം തന്നെ, ലീലാവതി ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സ്റ്റാഫുകളുടേയും സഹായത്തോടെയും പരിചരണത്തോടെയും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു. ഏവരുടെയും ആശംസകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദി എന്നും സഞ്ജയ് തന്റെ ട്വീറ്റിൽ പറഞ്ഞു. നോണ്‍ കോവിഡ് ഐസിയു വാര്‍ഡിലാണ് സഞ്ജയെ പ്രവേശിപ്പിച്ചത് എന്ന് ഡോക്ടർമാർ അറിയിച്ചു. മഹേഷ് ഭട്ട് സംവിധാനം ചെയ്ത സഡക് 2 ആണ് സഞ്ജയ് ദത്തിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ പ്ലാറ്റ്‌ഫോമിലാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.