കഴിഞ്ഞ ദിവസമാണ് പ്രശസ്ത ഇന്ത്യൻ നടൻ ഇർഫാൻ ഖാൻ നമ്മളെ വിട്ടു പോയത്. അദ്ദേഹം ഇനിയില്ല എന്ന വാർത്ത നൽകിയ ഞെട്ടലിൽ നിന്ന് പുറത്തു കടന്നിട്ടില്ലാത്ത സിനിമാ പ്രേമികളെ വീണ്ടും ദുഃഖത്തിലാഴ്ത്തിക്കൊണ്ടു ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വാർത്ത പറയുന്നത് പ്രശസ്ത ബോളിവുഡ് നടൻ ഋഷി കപൂറും കാലയവനികക്കുള്ളിൽ മറഞ്ഞു എന്നാണ്. അർബുദ രോഗബാധിതനായിരുന്നു അദ്ദേഹവും. നടനും സംവിധായകനും നിർമ്മാതാവുമായി ഒട്ടറെ ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ മകനാണ് ഇപ്പോൾ ബോളിവുഡിലെ യുവ സൂപ്പർ താരങ്ങളിൽ ഒരാളായ രൺബീർ കപൂർ. ബോളിവുഡിലെ ഏറ്റവും വലിയ സിനിമ കുടുംബത്തിന്റെ ഭാഗമായിരുന്ന ഋഷി കപൂർ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിക്കൊണ്ടാണ് മേരാ നാം ജോക്കർ എന്ന ചിത്രത്തിലൂടെ 1970 ഇൽ അരങ്ങേറ്റം കുറിച്ചത്. 1973 ഇൽ റിലീസ് ചെയ്ത ബോബി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ നായകനായും അരങ്ങേറ്റം കുറിച്ച ഋഷി കപൂർ ഒരു കാലഘട്ടത്തിലെ ബോളിവുഡിലെ സൂപ്പർ താരമായി വളർന്നു. 1972 നും 2000 ത്തിനും ഇടയിൽ തൊണ്ണൂറ്റിരണ്ടോളം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹത്തിന്റെ ഭാര്യ നീതു സിങ്ങും പ്രശസ്ത നടിയായിരുന്നു. നീതുവിനൊപ്പം പന്ത്രണ്ടു ചിത്രങ്ങളിലാണ് ഋഷി കപൂർ അഭിനയിച്ചത്.
ബോളിവുഡിലെ ഏറ്റവും മികച്ച നർത്തകരിൽ ഒരാൾ കൂടിയായിരുന്ന ഋഷി കപൂർ ഒട്ടേറെ തവണ മികച്ച നടനും സഹനടനുമുള്ള ഫിലിം ഫെയർ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ബോളിവുഡ് സിനിമയിലെ ഇതിഹാസമായിരുന്നു രാജ് കപൂറിന്റെ മകനായ ഋഷി കപൂറിന്റെ കരിയറിലെ പ്രധാന ചിത്രങ്ങൾ ബോബി, ലൈല മജ്നു, സർഗം, കർസ്, പ്രേം രോഗ്, നഗീന, ചാന്ദ്നി, ബോൽ രാധ ബോൽ, കഭി കഭി, ഹം കിസൈ സെ കം നഹി, സാഗർ, ദീവാന, ആപ് കെ ദീവാനെ തുടങ്ങിയവയാണ്. ഋഷി കപൂറിന്റെ മുത്തച്ഛൻ പൃഥ്വിരാജ് കപൂർ, സഹോദരന്മാരായ രൺധീർ കപൂർ, രാജീവ് കപൂർ എന്നിവരും അമ്മാവന്മാരായ ശശി കപൂർ, ഷമ്മി കപൂർ, പ്രേം നാഥ്, രാജേന്ദ്ര നാഥ് എന്നിവരും ബോളിവുഡിലെ പ്രശസ്ത നടൻമാർ ആയിരുന്നു. 1999 ഇൽ ആ അബ് ലോട്ട് ചാലേ എന്ന ചിത്രം സംവിധാനം ചെയ്ത ഋഷി കപൂറിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം മലയാള സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ ദി ബോഡി ആണ്.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.