ഏവരും ഈ വർഷം പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഒടിയൻ അവസാന ഘട്ട ഷൂട്ടിങിലാണ്. ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ മഞ്ജു വാരിയർ, പ്രകാശ് രാജ് തുടങ്ങി നീണ്ട താരനിരയുണ്ട്. ചിത്രത്തിൽ ഒരു ബോളീവുഡ് താരവും അഭിനയിക്കുവാൻ എത്തുമെന്ന് മുൻപ് തന്നെ വാർത്തകൾ വന്നിരുന്നു. പല പേരുകളും വന്നുകൊണ്ടിരിക്കുമ്പോഴാണ് അവയെ എല്ലാം തള്ളി സംവിധായകൻ ശ്രീകുമാർ മേനോൻ അതാരാണ് എന്ന് വെളിപ്പെടുത്തിയത്. ബോളീവുഡ് സിനിമ, സീരിയൽ താരവും പദ്മാ പുരസ്‌കാര ജേതാവുമായ മനോജ് ജോഷി ആയിരിക്കും കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് അദ്ദേഹം പറഞ്ഞത്. ചിത്രത്തിൽ കഥാപാത്രം ഏതെന്ന സംശയം അപ്പോഴും ബാക്കിയായിരുന്നു, എന്നാൽ കഥാപാത്രത്തെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ഒടിയൻ മാണിക്യന്റെ മുത്തച്ഛനായാണ് മനോജ് ജോഷി എത്തുന്നത്. വളരെ നിർണ്ണായകമായൊരു കഥാപാത്രമാണ് മനോജ് ജോഷിയുടെ എന്നാണ് അറിയാൻ കഴിയുന്നത്.
ഗുജറാത്തി കലാകാരൻ ആയിരുന്ന മനോജ് ജോഷി നിരവധി നാടകങ്ങളിലൂടെയും സീരിയലുകളിലൂടെയുമാണ് പ്രശസ്തനാവുന്നത്. മനോജ് ജോഷി ചാണക്യ എന്ന സീരിയലിലൂടെ ബോളീവുഡിലേക്കും തന്റെ കഴിവ് തെളിയിച്ചു മുന്നേറി. 2017 ൽ മികച്ച സഹനടനുള്ള പുരസ്കാരവും അദ്ദേഹത്തെ തേടി എത്തിയിരുന്നു. മനോജ് ജോഷിയുടെ സാന്നിധ്യം കൂടി ആയതോടെ ഒടിയനിലുള്ള പ്രതീക്ഷ ഇരട്ടിച്ചിരിക്കുകയാണ്. അവസാന ഷെഡ്യൂൾ പൂർത്തിയാക്കി ചിത്രം എത്രയും വേഗം റിലീസിന് എത്തിക്കുവാനാണ് നീക്കം. ആശിർവാദ് ഫിലിംസിനു വേണ്ടി ആന്റണി പെരുമ്പാവൂരാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ഹരികൃഷ്ണനാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.