തെന്നിന്ത്യൻ സിനിമയിലെ ഇന്നത്തെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് ദളപതി വിജയ്. തമിഴ് നാട്ടിൽ സൂപ്പർ സ്റ്റാർ രജനികാന്തിനെക്കാളും വലിയ താരമൂല്യമാണ് ഇപ്പോൾ വിജയ്ക്കുള്ളത്. അതുകൊണ്ട് തന്നെ വിജയ് ചിത്രങ്ങളെ നോർത്ത് ഇന്ത്യൻ പ്രേക്ഷകരും ഏറെ താല്പര്യപൂർവമാണ് കാണുന്നത്. ബോളിവുഡ് താരങ്ങൾ വരെ വിജയ് എന്ന നടന്റെ ആക്ഷൻ, ഡാൻസ് എന്നിവയുടെ കടുത്ത ആരാധകരാണ്. ഡാൻസിന്റെ കാര്യത്തിൽ വിജയ് തെന്നിന്ത്യയിലെ ഏറ്റവും മികച്ചവരിൽ ഒരാളാണ് എന്നത് സംശയമില്ലാത്ത കാര്യമാണ്. ഇപ്പോഴിതാ ബോളിവുഡ് സൂപ്പർ താരവും ഡാൻസിന്റെ കാര്യത്തിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നൃത്തകരിൽ ഒരാളുമായ ഹൃതിക് റോഷൻ, ദളപതി വിജയ് എന്ന നർത്തകനെ കുറിച്ച് മനസ്സ് തുറക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ദളപതി വിജയ്‌യുടെ നൃത്തത്തെ കുറിച്ച് ചോദിക്കുമ്പോൾ ഹൃതിക് പറയുന്നത് വിജയ് എന്ന നടന്റെ എനർജിയെ കുറിച്ചാണ്.
വിജയ്ക്ക് എന്തെങ്കിലും രഹസ്യ ഡയറ്റ് ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും കാരണം നൃത്തം ചെയ്യുന്നതിന് മുൻപ് ഇവർ എന്താണ് കഴിക്കുന്നത് എന്ന് തനിക്കു അറിയണമെന്നും ഹൃതിക് റോഷൻ രസകരമായി പറയുന്നു. അത്രമാത്രം എനർജിയാണ് നൃത്ത രംഗങ്ങളിൽ വിജയ്‌യെ പോലുള്ള നടന്മാരെ പുലർത്തുന്നത് എന്നും അത് അത്ഭുതകരമെന്നും ഹൃതിക് പറയുന്നു. ബോളിവുഡിലെ ഏറ്റവും നല്ല നർത്തകരിൽ ഒരാളായ ഹൃതിക് റോഷന്റെ ഡാൻസിന് വിദേശ ആരാധകരും ഏറെയുണ്ട്. വിദേശികൾ പറയുന്നത് ഇന്ന് ലോകത്തെ ഏറ്റവും സുന്ദരനായ മനുഷ്യരിൽ ഒരാളാണ് ഹൃതിക് എന്നാണ്. കഴിഞ്ഞ വർഷം ഹൃതിക് റോഷൻ എന്ന നടന് അതിഗംഭീരമായ ഒരു വർഷമായിരുന്നു. സൂപ്പർ 30, വാർ എന്നീ ബ്ലോക്ക്ബസ്റ്ററുകൾ ആണ് ഹൃതിക് കഴിഞ്ഞ വർഷം നമ്മുക്ക് സമ്മാനിച്ചത്.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.