മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാൻ ഇപ്പോൾ ബോളിവുഡിലും തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. കാർവാൻ, സോയ ഫാക്ടർ എന്നീ ബോളിവുഡ് ചിത്രങ്ങളിൽ ഇതിനോടകം വേഷമിട്ട ദുൽഖർ സൽമാൻ, ഇപ്പോൾ ചെയ്യുന്ന തെലുങ്കു ചിത്രം പൂർത്തിയാക്കി ജോയിൻ ചെയ്യാൻ പോകുന്നത് ആർ ബാൽകി ഒരുക്കുന്ന ബോളിവുഡ് ചിത്രത്തിലാണ്. അമിതാബ് ബച്ചൻ അതിഥി വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ സണ്ണി ഡിയോളും ദുൽഖറിനൊപ്പം ഒരു പ്രധാന വേഷം ചെയ്യുന്നു. ഇതിനു പുറമെ തമിഴിലും ദുൽഖർ ചിത്രങ്ങൾ ചെയ്യുന്നുണ്ട്. ഇപ്പോഴിതാ, ദുൽഖറിനെ കുറിച്ച് ബോളിവുഡിലെ പ്രമുഖ അഭിനയ പരിശീലകനായ സൗരവ് സച്ദേവ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. ദുൽഖറിന്റെ ബോളിവുഡ് അരങ്ങേറ്റ സമയത്ത് ഈ താരത്തെ ട്രെയിൻ ചെയ്തെടുത്തത് സൗരവ് ആണ്.
ദുൽഖർ വളരെ ശാന്തനായ ഒരു വിദ്യാർത്ഥിയായിരുന്നു എന്നും ഒരുപാട് സംസാരിക്കുന്ന പ്രകൃതമല്ല എന്നുമാണ് സൗരവ് പറയുന്നത്. നല്ല നിരീക്ഷണ പാടവമുള്ള ദുൽഖർ ആരെ കുറിച്ചും മോശമായി സംസാരിക്കില്ല എന്നും എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കും എന്നും അദ്ദേഹം പറയുന്നു. ചിലപ്പോൾ ദുൽഖർ വളർന്നു വന്ന ലോകവും ദുൽഖറിനെ വളർത്തിയ രീതിയും കൊണ്ടാവാം അതെന്നും സൗരവ് കൂട്ടിച്ചേർക്കുന്നു. ആക്രമോത്സുകതയല്ല, ശാന്തതയാണ് ദുൽഖർ സൽമാൻ എന്ന വ്യക്തിയുടെ മുഖമുദ്ര എങ്കിലും ഒരിക്കലും നിഷ്‌ക്രിയനായി ഇരിക്കില്ല എന്നും അദ്ദേഹം പറയുന്നു. സജീവമായി അഭിനയിക്കാൻ തയ്യാറായി ആൾ ഇരിപ്പുണ്ടാവും എന്നും കാര്യങ്ങൾ കണ്ട് മനസ്സിലാക്കി പഠിക്കും എന്നും അദ്ദേഹം വിശദീകരിക്കുന്നു. കുറുപ്പ്, സല്യൂട്ട്, തമിഴ് ചിത്രമായ ഹേ സിനാമിക എന്നിവയാണ് അധികം വൈകാതെ റിലീസ് പ്രതീക്ഷിക്കുന്ന ദുൽഖർ ചിത്രങ്ങൾ. ഇതിൽ ആദ്യ രണ്ടു ചിത്രങ്ങളും നിർമ്മിച്ചിരിക്കുന്നതും ദുൽഖർ ആണ്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.