വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ശ്രീജിത്ത് വിജയൻ രചിച്ചു സംവിധാനം ചെയ്ത ഇടിയൻ ചന്തു മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നോട്ട് കുതിക്കുന്നു. യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ആകർഷിക്കുന്ന ഈ ചിത്രം ശ്കതമായ സ്ത്രീ കഥാപാത്രങ്ങൾ കൊണ്ടും ശ്രദ്ധ നേടുന്നുണ്ട്. കരാട്ടെ കാണിച്ചു കയ്യടി നേടുന്ന ജയശ്രീ ശിവസാദിന്റെ ടീന എന്ന കഥാപാത്രവും, ആൺകുട്ടികളെ വെല്ലുന്ന എനർജിയിൽ പെർഫോം ചെയ്ത വിദ്യ വിജയകുമാറിന്റെ ദുർഗ എന്ന കഥാപാത്രവും പ്രേക്ഷകരുടെ പ്രശംസ നേടുന്നുണ്ട്. ഇവരെ കൂടാതെ ലെന, സ്മിനു സിജോ എന്നിവരും മികച്ച പ്രകടനത്തിലൂടെ തങ്ങളുടെ സാന്നിധ്യം വ്യക്തമാക്കുന്നു.
പീറ്റർ ഹെയ്‌ൻ സംഘട്ടന സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ ഗംഭീര പ്രകടനമാണ് നായകനായ വിഷ്ണു ഉണ്ണികൃഷ്ണൻ കാഴ്ച വെച്ചിരിക്കുന്നത്. ലാലു അലക്സ്, ചന്തു സലിം കുമാർ, ജോണി ആന്റണി എന്നിവരും ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ച ഈ ചിത്രം ഹാപ്പി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബൈർ, റയിസ്, ഷഫീക്ക്, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീജിത്ത് വിജയൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ദീപക് ദേവ് പശ്‌ചാത്തല സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് വിഘ്നേഷ് വാസു, എഡിറ്റിംഗ്- വി സാജൻ, ഗാനങ്ങളൊരുക്കിയത് അരവിന്ദ് ആർ വാര്യർ, മിൻഷാദ് സാറ എന്നിവരുമാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.