കോവിഡ് 19 കാലഘട്ടത്തിൽ എല്ലാവരും അവരവരുടെ വീട്ടിൽ ഒതുങ്ങി കൂടിയിരിക്കുകയാണ്. അതോടൊപ്പം പലതരത്തിലുള്ള സോഷ്യൽ മീഡിയ ചലഞ്ചുകളും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. തെലുങ്ക് സിനിമയിൽ നിന്ന് പ്രചരിച്ചു തുടങ്ങിയ അത്തരത്തിലൊരു ചലഞ്ച് ആയിരുന്നു ബി എ റിയൽ മാൻ ചലഞ്ച്. തെലുങ്ക് യുവ താരം വിജയ ദേവാരക്കോണ്ട ആ ചലഞ്ചിലേക്കു മലയാളത്തിന്റെ സ്വന്തം ദുൽകർ സൽമാനേയും അതുപോലെ തെലുങ്കു സംഗീത സംവിധായകൻ ദേവിശ്രീ പ്രസാദ് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനേയും ക്ഷണിച്ചിരുന്നു. ഇപ്പോഴിതാ പ്രശസ്ത മലയാളി വ്യവസായിയായ ബോബി ചെമ്മണ്ണൂരും അത്തരത്തിലൊരു ചലഞ്ചുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നിരിക്കുകയാണ്. ഈ കൊറോണ സമയത്തു നമ്മുടെ ശ്വാസകോശത്തിന്റെ കപ്പാസിറ്റി വർധിപ്പിക്കാൻ ബലൂൺ ഊതിവീർപ്പിക്കൽ ചലഞ്ചുമായാണ് ബോബി ചെമ്മണൂർ രംഗത്ത് വന്നിരിക്കുന്നത്.
തന്റെ സുഹൃത്തുക്കളോടൊപ്പം ബലൂൺ ഊതിവീർപ്പിക്കുന്ന വീഡിയോ പങ്കു വെച്ച് കൊണ്ട് ഈ ചലഞ്ചിലേക്കു ബോബി ചെമ്മണൂർ ക്ഷണിച്ചിരിക്കുന്നത് മലയാളികളുടെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി പൃഥ്വിരാജ് സുകുമാരൻ എന്നിവരേയും യുവ താരമായ ടോവിനോ തോമസിനേയും ആണ്. അതിനൊപ്പം തന്നെ സൽമാൻ ഖാൻ ഫാൻസ് ക്ലബ്, ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ടെണ്ടുൽക്കർ എന്നിവരേയും ബോബി ചെമ്മണ്ണൂർ പേരെടുത്തു പറഞ്ഞു ക്ഷണിച്ചിട്ടുണ്ട്. ബ്ലോ ദി ബലൂൺ ചലഞ്ച് എന്നാണ് ബോബി ചെമ്മണൂർ ഇതിനു നൽകിയിരിക്കുന്ന പേര്. ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത് മേൽ പറഞ്ഞവരിൽ ആരെങ്കിലും ഈ ചലഞ്ച് ഏറ്റെടുത്തു കൊണ്ട് വീഡിയോ ഇടുമോ എന്നാതാണ്. ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങളിലൂടെയും അതുപോലെ തന്റെ വ്യത്യസ്തമായ ജീവിത ശൈലിയിലൂടെയും ശ്രദ്ധ നേടിയെടുത്ത വ്യവസായിയാണ് ബോബി ചെമ്മണൂർ. ഈ കോവിഡ് 19 സമയത്തു ഒട്ടേറെ സഹായങ്ങളുമായും ബോബി ചെമ്മണ്ണൂർ സർക്കാരിനൊപ്പമുണ്ട്. കൊറോണ ഐസൊലേഷന് സഹായിക്കുന്ന ടെന്റ് രീതിയിൽ ഉള്ള ഇഗ്ലൂ ഹെൽത്ത് ലിവിങ് സ്‌പേസുകൾ അദ്ദേഹം സർക്കാരിന് ഈ അടുത്തിടക്കു കൈമാറി. എ സീയും ബയോ ടോയ്‌ലറ്റുമുള്ള 2 കോടിയോളം ചെലവ് വരുന്ന 200 ഇഗ്ലൂ ലിവിങ് സ്‌പേസുകൾ ആണ് അദ്ദേഹം തൃശൂർ ഡീ എം ഓ ഡോക്ടർ കെ ജെ റീനക്ക് കൈമാറിയത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.